ചൈനീസ് ഹൌസ് ചര്‍ച്ചിനു അധികാരികളുടെ തകര്‍ക്കല്‍ ഭീഷണി

Breaking News Global

ചൈനീസ് ഹൌസ് ചര്‍ച്ചിനു അധികാരികളുടെ തകര്‍ക്കല്‍ ഭീഷണി
ഹുബിയി: ചൈനയിലെ ഹുബിയി പ്രവിശ്യയിലെ ഒരു പ്രമുഖ ഹൌസ് ചര്‍ച്ചിന് ഭരണകൂടത്തിന്റെ ഭീഷണി.

 

ഹുബിയിലെ വുഹാനില്‍ സ്ഥിതി ചെയ്യുന്ന പ്രാദേശിക ഹൌസ് ചര്‍ച്ചായ ജിന്‍ ഷുസിയ ചര്‍ച്ചിനാണ് ഭീഷണി. ആഗസ്റ്റ് 16ന് ഞായറാഴ്ച ആരാധനാ സമയത്ത് ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെത്തി തടസ്സം സൃഷ്ടിച്ചു. സര്‍ക്കാര്‍ നിയന്ത്രണ പ്രസ്ഥാനമായ ടി.എസ്.പി.എമ്മില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

 

ഇല്ലായെങ്കില്‍ ആരാധനാലയം ഇടിച്ചുനിരത്തുമെന്നും മുഴുവന്‍ വിശ്വാസികളേയും അറസ്റ്റു ചെയ്യുമെന്നുമായിരുന്നു ഭീഷണി. ടി.എസ്.പി.എം. എന്നത് ത്രി സെല്‍ഫ് പെട്രിയറ്റിക് മൂവ്മെന്റ് എന്നാണ്. ഈ സംഘടന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.

 

ക്രൈസ്തവ സഭകളുടെ സ്വദേശവല്‍ക്കരണവും, സാമ്പത്തിക കാര്യങ്ങള്‍ ‍, ശുശ്രൂഷാ വിവരങ്ങള്‍ ‍, സഭയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ സംഘടനയുടെ നിയമസംഹിതയില്‍ ഉള്‍പ്പെടും. ടി.എസ്.പി.എമ്മില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ വിസമ്മതിച്ചതിനാണ് അധികാരികളുടെ ഭീഷണി നേരിടുന്നതെന്ന് സഭാ പാസ്റ്റര്‍ ലിയോങ് ഗുവാങ് പറഞ്ഞു.

 

40 ഓളം വിശ്വാസികള്‍ ഈ സഭയില്‍ അംഗങ്ങളായുണ്ട്.

Leave a Reply

Your email address will not be published.