യേശു എന്നെ രക്ഷിച്ചു, വെളിച്ചം നല്‍കി; ഹോളീവുഡ് താരദമ്പതികളുടെ മകള്‍ സ്നാനമേറ്റു
അമേരിക്കന്‍ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളായ ചാര്‍ളി ഷീനിന്റെയും ഡെന്നിസ് റിച്ചാര്‍ഡ്സിന്റെയും ഇളയ മകള്‍ ലോല ഷീന്‍ (19) അടുത്തിടെ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു.
യേശു എന്നെ കടുത്ത വിഷാദ രോഗത്തില്‍നിന്ന് രക്ഷിക്കുകയും സമാധാനവും ആത്മീക വെളിച്ചവും നല്‍കിയെന്നും ലോല ഷീന്‍ പരസ്യമായി പ്രഖ്യാപിച്ചു. ജനുവരി 3-ന് ലോല സ്നാനമേറ്റ ശുശ്രൂഷയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. എന്റെ ജീവിതം മൂല്യവത്തായതാക്കി എന്നു ലോല പ്രതികരിച്ചു.
ഞാന്‍ എന്റെ അഗാധമായ വിഷാദാവസ്ഥയിലായിരുന്നപ്പോള്‍ എന്റെ ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലെത്തിയതായി മനസ്സിലായ ഒരു നിമിഷമുണ്ടായിരുന്നു. എനിക്ക വല്ലാതെ നഷ്ടവും നിരാശയും തോന്നി.
ഓരോ ദിവസവും കര കയറാന്‍ ശ്രമിച്ചു. എന്റെ ജീവിതം ഓരോ ദിവസും ഈ അവസ്ഥയിലായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു. ഇനി ഒരിക്കലും അത് ഭദ്രമായിരിക്കുകയില്ലെന്ന് ഞാന്‍ കരുതി.
എന്നാല്‍ എന്റെ രക്ഷകന്‍ മാത്രമല്ല ഉറ്റ സുഹൃത്തായ യേശുവിനെ കണ്ടുമുട്ടി. അത് അമാനുഷികതയല്ലാതെ മറ്റൊന്നല്ലെന്ന് എനിക്കു പറയാന്‍ കഴിയില്ല.
പക്ഷെ ഞാന്‍ എവിടെയായിരുന്നാലും യേശു എന്നെ കണ്ടുമുട്ടി. അവന്‍ എന്നെയും. എന്റെ സൂര്യനായി. യോഗ്യതയില്ലാത്ത എന്നെ അവന്‍ സ്നേഹിക്കാന്‍ തുടങ്ങി.
ഞാന്‍ എന്റെ ജീവിതം കൊണ്ട് അവനെ സ്നേഹിക്കാന്‍ തുടങ്ങി, വിശ്വസിക്കാന്‍ തുടങ്ങി. അവന്‍ എന്നെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചു. ലോല എഴുതി.
ഇപ്പോള്‍ ഞാന്‍ ചിരിക്കുന്നു. എല്ലാറ്റിനും യേശുവിനു നന്ദി. കത്തോലിക്കാ കുടുംബമായ ചാര്‍ലി-ഡെന്നിസ് ദമ്പദികളുടെ രണ്ടു പെണ്‍മക്കളില്‍ ഇളയവളായ ലോലക്ക് മാതാപിതാക്കളുടെ വേര്‍പിരിയല്‍ താങ്ങാനാവാത്തതായിരുന്നു.
ലഹരി വസ്തുക്കളുടെ ഉപയോഗവും മറ്റ് ദാമ്പത്യ പ്രശ്നങ്ങളും ലോലയുടെ മാതാപിതാക്കളെ വേര്‍പിരിച്ചു. ഒട്ടനവധി അവാര്‍ഡ് ജേതാക്കളാണ് ഇരുവരും.