ക്രിസ്ത്യന്‍ ഇരട്ട സഹോദരങ്ങളെ കോടതി മതനിന്ദ കുറ്റ വിമുക്തനാക്കി
ക്രിസ്ത്യന്‍ ഇരട്ട സഹോദരന്മാര്ക്കെതിരെയുള്ള മതനിന്ദാ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതിനാല്‍ ശനിയാഴ്ച (ജനുവരി (25) പാക്കിസ്ഥാനിലെ കോടതി അവരെ കുറ്റവിമുക്തരാക്കി.
പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ ജില്ലയിലെ ഖുലേ വാല ഗ്രാമത്തിലെ സഹോദരങ്ങളായ 18 കാരായ സാഹില്‍ ഷാഹിദ്, റഹീല്‍ ഷാഹിദ് എന്നിവരെ കസൂര്‍ അഡീഷണല്‍ സെക്ഷന്‍ ജഡ്ജി ഫര്‍സാന ഷഹ്സാദ് ജയില്‍ മോചിതരാക്കാന്‍ ഉത്തരവിട്ടു.
അന്വേഷണ ഉദ്യോഗസ്ഥനും പരാതിക്കാരനും ഉള്‍പ്പെടെ എട്ട് സാക്ഷികളുടെ ക്രോസ് വിസ്താരത്തിനിടെ സഹോദരങ്ങള്‍ ഏത് ഖുറാന് ഭാഗമോ വാക്യങ്ങളോ അപകീര്‍ത്തിപ്പെടുത്തിയെന്ന് അവരില്‍ ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നു സഹോദരങ്ങളുടെ അഭിഭാഷകനായ ജാവേദ് സഹോത്ര പറഞ്ഞു.
കോടതിയില്‍ എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് വാദിക്കോ സാക്ഷികള്‍ക്കോ കഴിഞ്ഞിട്ടില്ല. കാരണം അവര്‍ സമര്‍പ്പിച്ച തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു കാണിക്കുന്നു. സഹോത്ര ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
എന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട ജഡ്ജി ഇരട്ടക്കുട്ടികളെ വിട്ടയയ്ക്കാന് ഉത്തരവിടുകയും ദുര്‍ബ്ബലമായ അന്വേഷണം നടത്തിയതിന് കസൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുഹമ്മദിന് കേസ് അന്വേഷിക്കാന്‍ യോഗ്യതയില്ലെന്ന് താന്‍ വാദിച്ചു. സഹോത്ര പറഞ്ഞു.
സലിം ഇന്‍സ്പെക്ടറായി സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മാത്രമേ നേടിയിട്ടുള്ളുവെന്നും അറബി ഭാഷ വായിക്കാനോ മനസ്സിലാക്കാനോ അറിയില്ലെന്നും വാദിച്ചു.
ജയില്‍ മോചിതരായ കുട്ടികള്‍ അവരുടെ വീട്ടില്‍ എത്തിച്ചേര്‍ന്നു. ക്രിസ്ത്യാനികളില്‍ ഭയം ജനിപ്പിച്ച് ഗ്രാമം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹോദരങ്ങള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 27-നാണ് സഹോദരങ്ങള്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ഖുറാന്റെ പേജുകള്‍ കീറിക്കളഞ്ഞു എന്നാരോപിച്ചായിരുന്നു കേസ്.

