ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ യോശുവിനോടു പ്രാര്‍ത്ഥിച്ച കാലാവസ്ഥാ നിരീക്ഷകനെ പിരിച്ചുവിട്ടു
യു.എസിലെ മിസ്സിസ്സിപ്പി കാലാവസ്ഥാ നിരീക്ഷകനായ മാറ്റ് ലൌബാല്‍ മഗ്നോളിയ സംസ്ഥാനത്ത് ഒരു മാരകമായ ചുഴലിക്കാറ്റ് വീശിയിടിക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് ടെലിവിഷനിലൂടെ ലൈവായി മുന്നറിയിപ്പു നല്‍കുന്നതിനിടയില്‍ “പ്രിയപ്പെട്ട യേശുവേ അവരെ സഹായിക്കു” എന്നു പ്രാര്‍ത്ഥിച്ചതിനു രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ജോലി നഷ്ടമായി.
2023 മാര്‍ച്ചില്‍ അപകടകരമായ ഇഎഫ്3 ചുഴലിക്കാറ്റിന്റെ പാതയിലായിരുന്ന മിസ്സിസ്സിപ്പിയിലെ ആര്‍മറിയിലെ ആറായിരത്തോളം നിവാസികള്‍ക്കുവേണ്ടി ഓണ്‍ എയര്‍ പ്രാര്‍ത്ഥന നടത്തിയത്.
അന്ന് സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. എബിസി അഫിലിയേറ്റ് ചാനലായ ഡബ്ളിയു ടിവിഎയുടെ ചീഫ് മെറ്റീരിയോളജിസ്റ്റ് ആയിരുന്നു ലൌബല്‍.
തല്‍സമയ കാലാവസ്ഥാ പ്രവചന മുന്നറിയിപ്പില്‍ താന്‍ പറയുന്നത് ഗൌരവമായി കാണണം, ജനം അത് വിശ്വസിക്കണം. അത്രയ്ക്കു ആഴമേറിയ ഒരു നിമിഷമായിരുന്നു അന്നു സംഭവിച്ചത്.
പ്രാര്‍ത്ഥന പരീശന്മാരേപ്പോലെ നീണ്ടതാകണമെന്നില്ല. പ്രാര്‍ത്ഥന നിങ്ങളുടെ ഹൃദയത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ദൈവത്തോടു പറയുക, ദൈവം അത് മനസ്സിലാക്കുന്നു.
ലൌബല്‍ പറഞ്ഞു. അന്ന് ചുഴലിക്കാറ്റില്‍ രണ്ട് ഡസനിലധികം പേര്‍ മരിച്ചിരുന്നു. ലൌബലിന്റെ മുന്നറിയിപ്പും പ്രാര്‍ത്ഥനയും ജനത്തെ ഏറെ ജാഗ്രതയുള്ളവരാക്കിയതിനാല്‍ കൂടുതല്‍ ആളപായം ഒന്നും സംഭവിച്ചില്ലെന്നും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആ പ്രാര്‍ത്ഥന ഇടയാക്കിയെന്നും അനേകര്‍ അന്ന് പരസ്യമായി സാക്ഷിക്കുകയുണ്ടായി.
ഒരു മുന്നറിയിപ്പും അതോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും നിരീശ്വരവാദികളേപ്പോലും ഉണര്‍ത്തിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡബ്ളിയു ടിവിയുടെ മാതൃ കമ്പനിയായ അലന്‍ മീഡിയാ ഗ്രൂപ്പ് ലൌബലിന്റെ കാലാവസ്ഥാ പ്രവചന ടീമിനെ പുനസംഘടിപ്പിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ പ്രഖ്യാപിച്ചിരുന്നു.
ഇത് ഏകദേശം 2500 ജീവനക്കാരെ സ്വാധീനിച്ചു. ലൌബാലുള്‍പ്പെടെ നിരവധി പേരെ പിരിച്ചു വിട്ടു. പകരം മറ്റൊരു ടീമിനെ നിയമിക്കാനുള്ള നടപടിയാണുണ്ടായത്. 32 കാരനായ ലൌബാലിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. എന്റെ കുട്ടികളെയും ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയാണ്. അദ്ദേഹം പറയുന്നു.