ദൈവം ട്രമ്പിലൂടെ അമേരിക്കയെ മോചിപ്പിച്ചു; ക്രിസ്ത്യന്‍ നേതാവ്

Breaking News Global USA

ദൈവം ട്രമ്പിലൂടെ അമേരിക്കയെ മോചിപ്പിച്ചു; ക്രിസ്ത്യന്‍ നേതാവ്
വാഷിംഗ്ടണ്‍ ‍: പ്രസിഡന്റിന്റെ ഓഫീസിലെ ദുര്‍മന്ത്രവാദികളുടെ ആത്മാവില്‍നിന്നും ദൈവം ഡൊണാള്‍ഡ് ട്രമ്പിലൂടെ അമേരിക്കയെ മോചിപ്പിച്ചതാണെന്ന് പ്രമുഖ ക്രിസ്ത്യന്‍ ചിന്തകനും നേതാവുമായ ലാന്‍സ് വാള്‍നോ.

 

ഫെബ്രുവരി 7-ന് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ സംഘടിപ്പിച്ച ‘ദ ജിം ബേക്കര്‍ ഷോ’ യോടനുബന്ധിച്ചു നടന്ന വനിതാ മാര്‍ച്ചിലാണ് വാള്‍നോ ഇപ്രകാരം അഭിപ്രായപ്പെട്ടത്. “ഞാന്‍ എന്തു സംഭവിക്കുമെന്നു വിശ്വസിച്ചുവോ അതു തന്നെ രാജ്യത്ത് സംഭവിച്ചു.

 

ഓവലിലെ (വൈറ്റ് ഹൌസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് മുറി) ദുര്‍മന്ത്രവാദികളുടെ ആത്മാവില്‍നിന്നും ദൈവം ഇടപെട്ട് ഡൊണാള്‍ഡ് ട്രമ്പിലൂടെ അമേരിക്കയെ മോചിപ്പിച്ചു”. അമേരിക്കക്കാരുടെ നിലവിളിക്കു മുന്നില്‍ ദൈവം കരുണ കാണിച്ചു. ദൈവം ദുഷ്ട ശക്തികളെ ചവിട്ടി പുറത്താക്കി.

 

എഫേസ്യരുടെ അര്‍ത്തെമീസ് മഹാദേവിക്കു സംഭവിച്ച ബൈബിളിലെ വേദഭാഗം ഉദ്ധരിച്ചുകൊണ്ട് (അപ്പോ.പ്ര.19:2932) വാള്‍നോ പറഞ്ഞു. ഡാളസ്സിലെ ലാന്‍സ് ലേണിംഗ് ഗ്രൂപ്പ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെ നായകനും സുവിശേഷകനും കൂടിയായ വാള്‍നോ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ട്രമ്പ് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു.

വാള്‍നോ ടെക്സാസിലെ സൌത്ത് വെസ്റ്റേണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും എം.എ. ബിരുദവും നേടിയിരുന്നു.

2 thoughts on “ദൈവം ട്രമ്പിലൂടെ അമേരിക്കയെ മോചിപ്പിച്ചു; ക്രിസ്ത്യന്‍ നേതാവ്

  1. Thanks fordesigned forin favor ofin support of sharing such a nicepleasantgoodfastidious thoughtideaopinionthinking, articlepostpiece of writingparagraph is nicepleasantgoodfastidious, thats why i have read it fullycompletelyentirely

  2. HelloHi there, simplyjust turned intobecamewasbecomechanged into aware ofalert to your blogweblog thruthroughvia Google, and foundand located that it isit’s reallytruly informative. I’mI am gonnagoing to watch outbe careful for brussels. I willI’ll appreciatebe grateful if youshould youwhen youin the event youin case youfor those whoif you happen to continueproceed this in future. A lot ofLots ofManyNumerous other folksfolksother peoplepeople will beshall bemight bewill probably becan bewill likely be benefited from yourout of your writing. Cheers!

Leave a Reply

Your email address will not be published.