കേംബ്രിഡ്ജ് ബെഥേൽ പെന്തെക്കൊസ്ത് ചർച്ച്: ഉപവാസ പ്രാർത്ഥന ഒക്ടോബർ 26 മുതൽ

കേംബ്രിഡ്ജ് ബെഥേൽ പെന്തെക്കൊസ്ത് ചർച്ച്: ഉപവാസ പ്രാർത്ഥന ഒക്ടോബർ 26 മുതൽ

Convention

കേംബ്രിഡ്ജ് ബെഥേൽ പെന്തെക്കൊസ്ത് ചർച്ച്: ഉപവാസ പ്രാർത്ഥന ഒക്ടോബർ 26 മുതൽ

കേംബ്രിഡ്ജ്: കേംബ്രിഡ്ജ് ബെഥേൽ പെന്തെക്കൊസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോബർ 26 തിങ്കൾ മുതൽ നവംബർ 1 ഞായർ വരെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് നിയോസ് യെല്ലിങ് ഹൈ സ്ട്രീറ്റിലുള്ള സി ബി പി സി സഭയിൽ വെച്ച് നടക്കും.

പാസ്റ്റർ ചെയ്സ് ജോസഫ്, പാസ്റ്റർ ഷിബിൻ ഗാഡ് എന്നിവർ പ്രസംഗിക്കും.

ദിവസവും രാവിലെ 10.30 നും രാത്രി 7 നും ഉപവാസ പ്രാർത്ഥനയും ഞായറാഴ്ച രാവിലെ 10 ന് സഭായോഗവും നടക്കും.

പാസ്റ്റർമാരായ പ്രെയിസ് വർഗീസ്, എബ്രഹാം വർഗീസ്, റോജി രാജു എന്നിവർ നേതൃത്വം നൽകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.