32 കൊറിയന്‍ മിഷണറിമാരെ ചൈന നാടു കടത്തി

Breaking News Global Top News

32 കൊറിയന്‍ മിഷണറിമാരെ ചൈന നാടു കടത്തി
യാഞ്ചി: ചൈനയില്‍ ഏതാനും മാസങ്ങളായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന തെക്കന്‍ കൊറിയക്കാരായ 32 മിഷണറിമാരെ ചൈനീസ് സര്‍ക്കാര്‍ നാടു കടത്തി.

 

ചൈന-വടക്കന്‍ കൊറിയ അതിര്‍ത്തി സ്ഥലമായ യാലു നദി കടന്നു എത്തിയ ദക്ഷിണ കൊറിയന്‍ ക്രൈസ്തവ മിഷണറിമാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയിലെ യാഞ്ചി റീജിയന്‍ കേന്ദ്രീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങളും, ആത്മീയ യോഗങ്ങളും നടത്തി വരികയായിരുന്നു.

ഈ വിവരം അറിഞ്ഞ ചൈനീസ് പോലീസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 4 കൊറിയന്‍ മിഷണറിമാരെ അറസ്റ്റു ചെയ്യുകയും 32 മിഷണറിമാര്‍ ഉള്‍പ്പെട്ട സംഘത്തെ നാടു കടത്തുകയുമായിരുന്നു. ഇതില്‍ ഒരു മിഷണറിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നു. പാസ്റ്റര്‍ പാര്‍ക്ക്വോണ്‍ ചിയോലാണ് തിരിച്ചറിയപ്പെട്ട മിഷണറി.

 
അടുത്ത ചില വര്‍ഷങ്ങളായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ സിങ്, യാബി റീജനില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ വിദേശ മിഷണറിമാരുടെ സാന്നിദ്ധ്യത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തിയാകുന്നത് നിരീക്ഷിച്ചു വരികയായിരുന്നു.

 

മിഷണറിമാരുടെ നാടു കടത്തലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദക്ഷിണ കൊറിയ സമ്മതിച്ചിട്ടുണ്ട്. മിഷണറിമാര്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഇടപെട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിദേശ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയില്‍ നിരോധനം നിലനില്‍ക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.