കൊറോണയെ ചെറുക്കാന്‍ തമിഴ്നാട്ടില്‍നിന്ന് വെളിച്ചെണ്ണ മിഠായി
പൂനെ: കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന മിഠായി വികസിപ്പിച്ചെടുത്തു.
കൊറോണ ഗാര്‍ഡ് എന്നാണ് മിഠായിക്ക് ഇട്ടിരിക്കുന്ന പേര്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ് ഇതെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു.
പൂനെ ഇന്ററാക്ടീവ് റിസര്‍ച്ച് സ്കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്സ് ആണ് ഈ മിഠായി വികസിപ്പിച്ചെടുത്തത്. തമിഴാനാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ചെന്നൈ ഫ്രോണ്ടിയര്‍ മെഡിവില്ലെ ആശുപത്രിയാണ് മിഠായിക്കു ക്ളിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്.
കോവിഡ് വകഭേദങ്ങള്‍ക്കെതിരെ മിഠായി 98.4 ശതമാനം ഫലപ്രദമാണെന്നു തെളിഞ്ഞതായി ആശുപത്രി ചെയ്ര്‍മാനും സിഇഒയുമായ ഡോ. കെ.എം.ചെറിയാന്‍ പറഞ്ഞു.
പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയയുടെ പ്രത്യേക മിശ്രിതമാണ് മിഠായിയുടെ അടിസ്ഥാന ഘടകം. കൈകള്‍ സോപ്പിട്ട് കഴുകുമ്പോള്‍ കൊറോണ വൈറസിന്റെ പുറമെയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്.
എണ്ണയുടെ ആവരണം തൊണ്ടയില്‍ നിലനില്‍ക്കുമ്പോള്‍ വൈറസ് നശിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ഒരു മിഠായി കഴിച്ചാല്‍ 10-12 മണിക്കൂര്‍ ഗുണം കിട്ടും. ഈ വര്‍ഷം വിപണിയിലെത്തിക്കുമെന്ന് ഡോ. ചെറിയാന്‍ പറഞ്ഞു.

