വിറ്റാമിന്‍ ഡി കുറയുന്നത് മസ്തിഷ്ക്കാരോഗ്യത്തെ ബാധിക്കും, മറവി രോഗത്തിനു സാദ്ധ്യതയെന്ന് പഠനം

വിറ്റാമിന്‍ ഡി കുറയുന്നത് മസ്തിഷ്ക്കാരോഗ്യത്തെ ബാധിക്കും, മറവി രോഗത്തിനു സാദ്ധ്യതയെന്ന് പഠനം

Health

വിറ്റാമിന്‍ ഡി കുറയുന്നത് മസ്തിഷ്ക്കാരോഗ്യത്തെ ബാധിക്കും, മറവി രോഗത്തിനു സാദ്ധ്യതയെന്ന് പഠനം

ശരീരത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശീ സംരക്ഷണത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമൊക്കെ വിറ്റാമിന്‍ ഡി പ്രധാനമാണ്.

വിറ്റാമിന്‍ ഡിയുടെ കുറവുമൂലം ശരീരത്തില്‍ മസ്തിഷ്ക്കാരോഗ്യ പ്രശ്നത്തിനും മറവി രോഗത്തിനും സാദ്ധ്യതയുണ്ടെന്ന് അയര്‍ലണ്ടിലെ ഗാല്‍വേ സര്‍വ്വകലാശാലയില്‍നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

മറവി രോഗമായ അല്‍ ഹൈമേഴ്സിനു പ്രധാന കാരണമാകുന്ന ടൌ പ്രോട്ടീന്‍ അടിയുന്നത് പ്രതിരോധിക്കാന്‍ വിറ്റാമിന്‍ ഡിക്കു കഴിവുണ്ടെന്നാണ് പഠനം പറയുന്നത്.

മദ്ധ്യ വയസ്സില്‍ മസ്തിഷ്ക്കാരോഗ്യം കാക്കുന്നതില്‍ വിറ്റാമിന്‍ ഡിയുടെ പങ്ക് വലുതാണെന്നും പഠനത്തില്‍ വ്യക്തമാകുന്നു.

ഡിമെന്‍ഷ്യ സ്ഥിരീകരിച്ചിട്ടില്ലാത്ത 793 സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കാളികളായവരെല്ലാം 39 വയസ്സു പ്രായമുള്ളവരായിരുന്നു.

രക്ത പരിശോധനയിലൂടെ അവരുടെ വിറ്റാമിന്‍ ഡിയുടെ നില പരിശോധിച്ചു. ഏകദേശം 16 വര്‍ഷങ്ങള്‍ക്കുശേഷം ഇതേ ഗ്രൂപ്പിലെ ഏകദേശം 430 പേരുടെ മസ്തിഷ്കം സ്കാന്‍ ചെയ്തു അല്‍ഹൈമേഴ്സ് ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചു.

തുടര്‍ന്നാണ് ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉണ്ടായിരുന്നവരില്‍ അല്‍ ഹൈമേഴ്സിനു കാരണമാകുന്ന ടൌ പ്രോട്ടീന്‍ അടിയുന്നത് കുറവായിരുന്നുവെന്ന് കണ്ടെത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.