കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍

കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍

Breaking News Health

കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍
ലണ്ടന്‍ ‍: കോവിഡ് ബാധിതര്‍ക്ക് ഭേദമായതിനു ശേഷവും നിരവധി പേര്‍ക്ക് രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെട്ടതായി കണ്ടെത്തല്‍ ‍.

ലോകത്ത് കോവിഡ് ഭേദമായ 27 ദശലക്ഷം (അഞ്ച് ശതമാനം) പേരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയതായി മെഡിക്കല്‍ ജേണലായ ദ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെയും ലണ്ടന്‍ കിംഗ്സ് കോളേജിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.

ലോകത്ത് ഇതുവരെ 550 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ കുറഞ്ഞത് 15 ദശലക്ഷം കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായ 12 ദശലക്ഷത്തിനും ദീര്‍ഘകാലം രുചിയും മണവും നഷ്ടപ്പെട്ടേക്കാമെന്ന് കണക്കാക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ആദ്യ രണ്ട് കോവിഡ് തരംഗങ്ങളിലും മുംബൈയില്‍ കോവിഡ് ബാധിച്ച എല്ലാവരിലും കണ്ടെത്തിയ പ്രധാന രോഗലക്ഷണം മണം നഷ്ടപ്പെടല്‍ ആയിരുന്നൂവെന്നത് ബൈക്കുള ജെ.ജെ. ആശുപത്രി തലവന്‍ ഡോ. ശ്രീനിവാസ് ചവാന്‍ പറഞ്ഞു.

കോവിഡ് ഭേദമായിട്ടും ഇപ്പോഴും മണവും രുചിയും തിരിച്ചു കിട്ടാത്ത നിരവധി പേര്‍ ചികിത്സയ്ക്കെത്തുന്നുണ്ടെന്നാണ് ഇഎന്‍ടി വിഭാഗത്തിലെ ഡോ. വികാസ് അഗര്‍വാള്‍ പറയുന്നത്.

രോഗികളില്‍ ഒരാള്‍ പുഷ്പം മണത്തപ്പോള്‍ വെളുത്തുള്ളിയുടെ മണമാണ് കിട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.