യുദ്ധത്തിന്റെ വേദനകള്‍ക്കിടയില്‍ യിസ്രായേലികള്‍ ഉത്തരം കണ്ടെത്തുന്നു- ഒരു ദൈവം ഉണ്ട്

യുദ്ധത്തിന്റെ വേദനകള്‍ക്കിടയില്‍ യിസ്രായേലികള്‍ ഉത്തരം കണ്ടെത്തുന്നു- ഒരു ദൈവം ഉണ്ട്

Asia Breaking News Global

യുദ്ധത്തിന്റെ വേദനകള്‍ക്കിടയില്‍ യിസ്രായേലികള്‍ ഉത്തരം കണ്ടെത്തുന്നു- ഒരു ദൈവം ഉണ്ട്

യെരുശലേം: യിസ്രായേല്‍ ഹമാസ് യുദ്ധത്തെ ക്രിസ്ത്യന്‍ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ യഹൂദ പശ്ചാത്തലത്തില്‍നിന്നുള്ള വിശ്വാസികള്‍ മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ അണ്‍ചാര്‍ട്ടേഡ് മിനിസ്ട്രീസിനോട് പങ്കുവെയ്ക്കുന്നത്-ഒരു ദൈവം ഉണ്ട് അത് യഥാര്‍ത്ഥമാണ്.

തെക്ക് ഹമാസും വടക്ക് ലെബനോന്റെ ഹിസ്ബുള്ളയും കാരണം യിസ്രായേലില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ട്.

ഒരു യുദ്ധ ഭീഷണിയുടെ നിഴലില്‍ കഴിയുന്ന ജനത ഒക്ടോബറില്‍ ഹമാസിന്റെ ആക്രമണത്തിനുശേഷം യഹൂദ സമൂഹത്തിന് വളരെയധികം പ്രയാസങ്ങളുണ്ട്. അവര്‍ വളരെ ആഘാതത്തിലാണ്.

വിവാഹത്തിനു കൌണ്‍സിലിംഗ് ആവശ്യമാണ്. കുട്ടികള്‍ക്കും കൌണ്‍സലിംഗ് ആവശ്യമാണ്. ഉവരുടെ കണ്‍മുമ്പില്‍ അവരുടെ മാതാപിതാക്കള്‍ മരിച്ചു വീഴുന്നത് കാണുവാനിടയായി.

ഇപ്പോള്‍ അവര്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. അണ്‍ചാര്‍ട്ടേഡ് മിനിസ്ട്രീസിന്റെ ടോം ഡോയല്‍ പറയുന്നു.

ഇപ്പോഴും 1350 ഓളം യിസ്രായേല്യര്‍ ബന്ധികളായി കഴിയുന്നുണ്ട്. ഇതില്‍ അമേരിക്കക്കാരുമുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

എങ്കിലും ഈ ദുഷിച്ച സാഹചര്യത്തില്‍ കര്‍ത്താവിന്റെ ഇഷ്ടങ്ങളും ഉദ്ദേശങ്ങളും നിറവേറട്ടെ ഡോയല്‍ പറയുന്നു. അനേകം യഹൂദര്‍ ദൈവത്തില്‍ വിശ്വസിക്കുകയും യേശുവിനെ രക്ഷകനായി കണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു.

ദൈവത്തിന്റെ പ്രവര്‍ത്തനവും ക്രിസ്തുവിലുള്ള വിശ്വാസത്തിന് കൂടുതല്‍ വാതില്‍ തുറന്നിടുന്നു. യിസ്രായേലിലെ പല യഹൂദന്മാരും ഹോളോകോസ്റ്റില്‍ (യഹൂദ കൂട്ടക്കൊല) പതിറ്റാണ്ടുകളായി നടന്ന ഭീകരാക്രമണങ്ങള്‍ എന്നിവ മൂലം ഒരു ദൈവം ഉണ്ടെന്നുള്ള വിശ്വാസം ഉപേക്ഷിച്ചിരുന്നു.

പണ്ട് യഹൂദരില്‍നിന്നും പലപ്പോഴും കേട്ടിരുന്ന ഒരു വാചകമാണ് ദൈവമുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ഹോളോകോസ്റ്റ് സമയത്ത് ഞങ്ങള്‍ അവനോട് നിലവിളിച്ചു അവന്‍ എവിടെയായിരുന്നു? ഡോയല്‍ തുടരുന്നു.

എന്നാല്‍ ഒക്ടോബര്‍ 7-ന്റെ ആക്രമണത്തിനുശേഷം മുന്‍ അജ്ഞേയവാദികളും നിരീശ്വരവാദികളും ആയ യഹൂദന്മാര്‍ സംസാരിക്കുന്നത് ദൈവത്തെക്കുറിച്ചു മാത്രമാണ്.

ഒരു ദൈവം ഉണ്ടെന്ന് അവര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ യിസ്രായേലിലെ യഹൂദര്‍ക്കിടയിലേക്ക് യേശുവിനെ വിശ്വസിക്കുന്നവരുടെ സാക്ഷ്യങ്ങള്‍ ഉണ്ടാക്കുന്നു.

ഡോയല്‍ ഇപ്പോഴത്തെ യിസ്രായേലിലെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.