നൈജീരിയായില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
അബുജ: വടക്കന്‍ നൈജീരിയായില്‍ ബോക്കോഹറാം തീവ്രവാദികള്‍ തകര്‍ത്ത ക്രൈസ്തവ ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കാന്‍ നൈജീരിയന്‍ സര്‍ക്കാരിന്റെ ഉത്തരവ്. കഴിഞ്ഞ ആഴ്ചയില്‍ തീവ്രവാദികള്‍ രണ്ടായിരത്തിലധികം ആളുകളെ വെട്ടിയും കുത്തിയും വെടിവെച്ചും കൊലപ്പെടുത്തിയിരുന്നു. ക്രൈസ്തവരുടെ നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് നൈജീരിയന്‍ ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ഡാനിയേല്‍ കസായിയുടെ നേതൃത്വത്തില്‍ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലുക്ക് ജൊനാഥാനു നിവേദനം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് ഉത്തരവിട്ടത്.
