ബീഹാറില്‍ സഭാ ആരാധനയ്ക്കിടയില്‍ സുവിശേഷ വിരോധികളുടെ ആക്രമണം

Breaking News India

ബീഹാറില്‍ സഭാ ആരാധനയ്ക്കിടയില്‍ സുവിശേഷ വിരോധികളുടെ ആക്രമണം
ജെഹാബാദ്: ബീഹാറിലെ ജെഹാബാദ് നഗരത്തിലെ മാധവ് നഗറില്‍ ഞായറാഴ്ച നടന്ന സഭാ ആരാധനയ്ക്കിടയില്‍ ഒരു സംഘം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റു.

 

പാസ്റ്റര്‍ കമലേഷ് ശുശ്രൂഷിക്കുന്ന സഭയില്‍ അന്‍പതോളം വിശ്വാസികള്‍ ആരാധനയ്ക്കെത്തിയിരുന്നു. ഇതിനിടയിലേക്ക് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.

 

കസേരകളും സംഗീത ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തതായി ജെഹാബാദ് പോലീസ് സുപ്രണ്ട് അന്‍സൂയ രാന്‍സിംഗ് സാഹു പറഞ്ഞു. മതപരിവര്‍ത്തനം നടന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.