കെനിയയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

Breaking News Global Top News

കെനിയയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു
മോമ്പസ: കെനിയയില്‍ പെന്തക്കോസ്തു പാസ്റ്റര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. മോമ്പസയിലെ മാക്സിമം റിവൈവല്‍ മിനിസ്ട്രീസ് ചര്‍ച്ചിന്റെ അസ്സിസ്റ്റന്റ് പാസ്റ്റര്‍ ജോര്‍ജ്ജ് കരിധിംബ മുറിക്കിയാണ് തീവ്രവാദി ഗ്രൂപ്പായ അല്‍ ഷബാബിന്റെ വെടിയേറ്റു മരിച്ചത്.

 

ജനുവരി 11-ന് ഞായറാഴ്ച മവിത പ്രൈമറി സ്കൂളിനു സമീപമുള്ള ആരാധനാ സ്ഥലത്തേക്കു പോകുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. പാസ്റ്റര്‍ ജോര്‍ജ്ജ് തല്‍ക്ഷണം മരിച്ചു. സ്കൂള്‍ കോംമ്പൌണ്ടിനടുത്ത് മോസ്ക്കും മറ്റൊരു ചര്‍ച്ചും സ്ഥിതി ചെയ്യുന്നുണ്ട്.

ഇവിടെ സഭാ ആരാധന നടത്തുന്നതില്‍ ഭീകരര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. തുറമുഖ പട്ടണമായ മൊമ്പാസയില്‍ അല്‍ ഷബാബിന്റെ ആക്രമണങ്ങള്‍ പതിവാണ്.

 

സഭാ ഹാളിലേക്കു ഇരച്ചു കയറിയ തീവ്രവാദികളെ കാവല്‍ നിന്ന പോലിസുകാര്‍ നേരിട്ടതിനാല്‍ തീവ്രവാദികള്‍ രക്ഷപെട്ടു. അതുകൊണ്ട് സഭാ വിശ്വാസികള്‍ ആക്രമണത്തില്‍നിന്നും ദൈവകൃപയാല്‍ രക്ഷപെടുകയായിരുന്നു.

3 thoughts on “കെനിയയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

Leave a Reply

Your email address will not be published.