റഷ്യന്‍ ആക്രമണത്തോടെ യുക്രൈനില്‍ ഇല്ലാതായത് 400 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍
ക്വീവ്: റഷ്യ നടത്തിയ ആക്രമണത്തിന്റെ ആരംഭം മുതല്‍ യുക്രൈനില്‍ 400-ഓളം ബാപ്റ്റിസ്റ്റ് സഭകള്‍ ഇല്ലാതായെന്ന് റിപ്പോര്‍ട്ട്.
ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ആരാധനാലയങ്ങള്‍ മാറ്റപ്പെടുകയോ, നഷ്ടപ്പെടുകയോ ഉണ്ടായതായി യുക്രൈന് ചര്‍ച്ച് നേതാക്കള്‍ പറഞ്ഞു.
ആക്രമണങ്ങള്‍ ശക്തമായി നടക്കുന്ന വേളകളില്‍ സഹായങ്ങള്‍ ചെയ്യുവാനോ, ചര്‍ച്ചുകള്‍ പുനസ്ഥാപിക്കുവാനോ കഴിയാതെവണ്ണം പാസ്റ്റര്‍മാരും സഭാ നേതാക്കളും സ്ഥലം മാറ്റപ്പെടേണ്ടതായിവന്നു. എല്ലാവരും വിട്ടുപോയി. ആര്‍ക്കും നേതൃത്വം വഹിക്കാന്‍ സാധിക്കാതെ വന്നു.
ദ യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീണര്‍ ഫോര്‍ റഫ്യൂജീസിന്റെ കണക്കു പ്രകാരം ഏകദേശം മൂന്നില്‍ ഒന്നു യുക്രൈന്‍കാര്‍ സ്വന്തം വീടുകള്‍ വിട്ടു പോകേണ്ടതായി വന്നു. യുക്രൈന് ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് യുരോസ്ളേവ് പിഴ് പറയുന്നത് യുദ്ധം തുടങ്ങി 6 മാസം പിന്നിട്ടു.
ഇതുവരെ 400 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകളാണ് നഷ്ടപ്പെട്ടത്. ഇത് പുനരുദ്ധരിക്കാന്‍ പാസ്റ്റര്‍മാരോ നേതാക്കളോ മുന്‍കൈ എടുക്കാനുള്ള ശേഷിയില്ലാതെയാണ് ഇരിക്കുന്നത് എന്നാണ് പറയുന്നത്.
യുക്രൈനില്‍ ബാപ്റ്റിസ്റ്റ് സമൂഹം വളരെ വേദനയോടെയാണ് മുന്നോട്ടു പോകുന്നത്. നഷ്ടപ്പെട്ട ആരാധനാലയങ്ങള്‍ പുനസ്ഥാപിക്കുക എന്ന വലിയ ദൌത്യം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്താല്‍ ബൈബിളിലെ നെഹമ്യാവിന്റെ ചരിത്രം നമുക്ക് പ്രേരണ നല്കുന്നു.
വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് യഹൂദന്മാര് യെരുശലേം മതില് പണിതു തീര്‍ത്ത സംഭവം ദൈവജനത്തിനു കരുത്ത് പകരുന്നു യുരോസ്ളേവ് പ്രത്യാശ പങ്കുവെച്ചു.

