കോവിഡ് വൈറസ് 10 മിനിറ്റിനുള്ളില്‍ വേറൊരാളിലേക്കു പടരും, സൂക്ഷിക്കണമെന്നു പുതിയ പഠനം

കോവിഡ് വൈറസ് 10 മിനിറ്റിനുള്ളില്‍ വേറൊരാളിലേക്കു പടരും, സൂക്ഷിക്കണമെന്നു പുതിയ പഠനം

Breaking News India

കോവിഡ് വൈറസ് 10 മിനിറ്റിനുള്ളില്‍ വേറൊരാളിലേക്കു പടരും, സൂക്ഷിക്കണമെന്നു പുതിയ പഠനം
കോവിഡ് വൈറസ് 10 മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരാളിലേക്കു പടരും. ഇതു സംഭവിക്കാതിരിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം വീട്ടില്‍ത്തന്നെ ഇരിക്കുക മാത്രമാണെന്ന് പുതിയ പഠനം.

ആരോഗ്യവാനായ ഒരു വ്യക്തിയില്‍ നിന്ന് കോവിഡ് വൈറസ് പടരുന്നത് എത്ര സമയത്തിനുള്ളിലെന്ന് വിദഗ്ദ്ധര്‍ പഠന വിധേയമാക്കിയതനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ഡാര്‍ട്മൌത്തിലെ കംമ്പാരറ്റീവ് ഇമ്മ്യുണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനമാണ് ഇതിനാധാരം.

ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വരുന്ന ശരീര ശ്രവങ്ങളില്‍ കോവിഡ് വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തുടങ്ങിയ ശീലങ്ങളും രോഗ വൈറസ് ബാധിക്കാനിടവരുത്തും. ആര്‍ക്കെങ്കിലും രോഗബാധയുണ്ടായാല്‍ പെട്ടന്നു തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു.

സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നത് അപകടകരമാണ്. ആര്‍ക്കും വൈറസ് ബാധിച്ചേക്കാം. അതുകൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. കഴിവതും വീട്ടില്‍ത്തന്നെ കഴിയുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.