ചര്‍ച്ച് ഓഫ് ഗോഡ് വിശുദ്ധ വവാഹ സംഗമം നടത്തി
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഷാര്‍ജ സഭ യുവജന വിഭാഗം, സംസ്ഥാന ജീവകാരുണ്യ വിവാഹം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന വിശുദ്ധ വിവാഹ സംഗമത്തില്‍ ആറു വീതം യുവതി യുവാക്കള്‍ വാഹജീവിതത്തിലേക്കു പ്രവേശിച്ചു.
ഫെബ്രുവരി 11-ന് മുളക്കുഴയില്‍ നടന്ന വിവാഹസംഗമത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് ഷാര്‍ജ സീനിയര്‍ പാസ്റ്റര്‍ വി.പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓവര്‍സിയര്‍ പാസ്റ്റര്‍ റവ. പി.ജെ. ജയിംസ്, അസി. പാസ്റ്റര്‍ പി.ജി. മാത്യൂസ്, ഇന്ത്യ റെപ്രസെന്റെറ്റീവ് പാസ്റ്റര്‍ കെ.സി. ജോണ്‍ , കര്‍ണാടക റീജണല്‍ അഡ്മിനിസ്ട്രേറ്റര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി, സംസ്ഥാന കൌണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ പി.സി. ചെറിയാന്‍ എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നടത്തി.
ജീവകാരുണ്യ വിഭാഗം സംസ്ഥാന ഡയറക്ടര്‍ പാസ്റ്റര്‍ ബെന്‍സ് ഏബ്രഹാം, പാസ്റ്റര്‍ ജോസ് ജോര്‍ജ്ജ്, സി.പി. വര്‍ഗ്ഗീസ്, ഫിലിപ്പ് ചാക്കോ, റോഷന്‍ ജയപാല്‍ , ജോസഫ് മറ്റത്തുകാലാ, പാസ്റ്റര്‍ സജി ഏബ്രഹാം, പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

