ബൈബിള്‍ സത്യമാണെന്നും ജീവിതത്തെ മാറ്റി മറിക്കുന്നതാണെന്നും വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കൂടുന്നു
ബൈബിളിനെ സത്യവും ജീവിതത്തെ മാറ്റി മറിക്കുന്നതും ആയി കാണുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. ലൈഫ് വേ റിസര്‍ച്ച് നടത്തിയ സര്‍വ്വേ പ്രകാരം ഭൂരിപക്ഷം അമേരിക്കക്കാരും തിരുവെഴഉത്തുകളുടെ പകുതിയെങ്കിലും വായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
ബൈബിള്‍ സത്യമാണെന്നു വിശ്വസിക്കുന്ന യു.എസിലെ മുതിര്‍ന്നവരുടെ ശതമാനം 2016-ല്‍ 36 ശതമാനത്തില്‍നിന്ന് ഇന്ന് 48 ശതമാനമായി വര്‍ദ്ധിച്ചുവെന്നും അതിനെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന് വിശ്നസിക്കുന്നവരുടെ ശതമാനം 35-ശതമാനത്തില്‍നിന്ന് 45 ശതമാനമായി വര്‍ദ്ധിച്ചുവെന്നും സര്‍വ്വേയില്‍ കണ്ടെത്തി.
ഇന്നത്തെ അമേരിക്കക്കാര്‍ ബൈബിള്‍ ഒരു ചരിത്രപരമായ വിവരണമായി (2016-ല്‍ 38 ശതമാനം മുതല്‍ ഇന്ന് 44 ശതമാനം വരെ), സഹായകന്‍ (37 ശതമാനം മുതല്‍ 46 ശതമാനം വരെ) ആണെന്നു പറയാനുള്ള സാദ്ധ്യത കൂടുതലാണ്.
കഴിഞ്ഞ വര്‍ഷം ബൈബിള്‍ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി. ബര്‍ക്കാന ബുക്സ്കാന്‍ ഡാറ്റാ പ്രകാരം മൊത്തത്തിലുള്ള വില്‍പ്പന 22 ശതമാനം വര്‍ദ്ധിച്ചു. ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ പ്രസിദ്ധീകരണ വിഭാഗം 30 ശതമാനം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസിലെ മുതിര്‍ന്നവരില്‍ പകുതിയിലധികം (52 ശതമാനം പേര്‍) ബൈബിളിന്റെ പ്രതിയെങ്കിലും വായിച്ചിട്ടുണ്ടെന്ന് പറയുന്നു. 2018-ല്‍ ഇത് 47 ശതമാനമായിരുന്നു.

