മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഗുണങ്ങള്‍ ലഭിക്കുന്ന പച്ചക്കറികള്‍
മുട്ട പ്രൊട്ടീനിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. എന്നാല്‍ മുട്ടയേക്കാള്‍ അധികം പ്രൊട്ടീന്‍ ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറികള്‍ ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ദഹനം, മെറ്റബോളിസം, പ്രതിരോധം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും പ്രോട്ടീന്‍ സഹായകരമാണ്.
പയര്‍: ഒരു കപ്പ് വേവിച്ച പയറില്‍ ഏകദേശം 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയേക്കാള്‍ കൂടുതലാണിത്. 100 ഗ്രാം പയറില്‍ 5 ഗ്രാം പ്രോട്ടീനുണ്ട്.
ചീര: പോഷകങ്ങളുടെ കലവറയും പ്രോട്ടീനിന്റെ മികച്ച ഉറവിടവുമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ ഏകദേശം 5.4 ഗ്രാം പ്രോട്ടീനുണ്ട്. 100 ഗ്രാമില്‍ ഏകദേശം 2.9 ഗ്രാം പ്രോട്ടീനുണ്ട്.
കൂണുകള്‍: അസംസ്കൃത കൂണുകളില്‍ 100 ഗ്രാമിന് ഏകദേശം 3.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും വേവിച്ച കൂണുകളില്‍നിന്ന് ഏകദേശം 5.7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.
മുരിങ്ങയിലയും മുരിങ്ങക്കായും: മുരിങ്ങയിലയിലും മുരിങ്ങക്കായിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീന്‍ മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സസ്യാധിഷ്ഠിത പ്രോട്ടീന്‍ ശ്രോതസ്സുകളില്‍ മികച്ച ഒന്നാണ്.
ബ്രോക്കോളി: ഉയര്‍ന്ന നാരുകളാലും വൈറ്റമിനുകളാലും സമ്പുഷ്ടമാണ് ബ്രോക്കോളി. 100 ഗ്രാമില്‍ ഏകദേശം 2.8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് അരിഞ്ഞതും വേവിച്ചതുമായ ബ്രോക്കോളിയില്‍ ഏകദേശം 5.7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.

