അല്‍ഷിമേഴ്സിനെ തടയാന്‍ ഇന്ത്യന്‍ പുകയിലയില്‍നിന്നുള്ള തന്മാത്രയ്ക്ക് കഴിഞ്ഞേക്കുമെന്ന് മലയാളി ഗവേഷകര്‍

അല്‍ഷിമേഴ്സിനെ തടയാന്‍ ഇന്ത്യന്‍ പുകയിലയില്‍നിന്നുള്ള തന്മാത്രയ്ക്ക് കഴിഞ്ഞേക്കുമെന്ന് മലയാളി ഗവേഷകര്‍

Breaking News Health Kerala

അല്‍ഷിമേഴ്സിനെ തടയാന്‍ ഇന്ത്യന്‍ പുകയിലയില്‍നിന്നുള്ള തന്മാത്രയ്ക്ക് കഴിഞ്ഞേക്കുമെന്ന് മലയാളി ഗവേഷകര്‍
തൃശ്ശൂര്‍: ഇന്ത്യന്‍ പുകയില എന്നറിയപ്പെടുന്ന ലോബെലിയ ഇന്‍ഫ്ളാറ്റ ചെടിയില്‍നിന്നുള്ള തന്മാത്രയ്ക്ക് അല്‍ഷിമേഴ്സ് രോഗത്തെ തടയാനുള്ള കഴിവുണ്ടായേക്കുമെന്ന കണ്ടെത്തലുമായി കേരളത്തില്‍നിന്നുള്ള ഗവേഷകര്‍.

ജൂബിലി ഗവേഷണ കേന്ദ്രത്തിലെ ഡോ. രമ്യചന്ദ്രന്‍, ഡോ, ദിലീപ് വിജയന്‍, കണ്ണൂര്‍ സര്‍വ്വകലാശാല ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗത്തിലെ ഡോ. ജയദേവി വാര്യര്‍, ഡോ. സദാശിവന്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡോ, ഓംകുമാര്‍ എന്നിവരാണ് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍. ഡോ. രമ്യ ചന്ദ്രന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പാടാക്കിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആണ്.

മുതിര്‍ന്ന പൌരന്മാരില്‍ (65 വയസിനു മുകളില്‍) ഒമ്പതില്‍ ഒരാള്‍ക്ക് എന്ന തോതില്‍ അല്‍ ഷിമേഴ്സ് രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മസ്തിഷ്ക്ക കോശങ്ങള്‍ നശിച്ചുപോവുകയും അതുവഴി ഓര്‍മ്മ നഷ്ടപ്പെടുന്നതുമായ അവസ്ഥയാണ് അല്‍ഷിമേഴ്സ്.

വ്യത്യസ്തങ്ങളായ രോഗാവസ്ഥയും രോഗലക്ഷണങ്ങളും ചികിത്സയെ സങ്കീര്‍ണ്ണമാക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തലുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന തന്മാത്രകള്‍ ആരോഗ്യ സംരക്ഷണ രംഗത്ത് സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

രാസ സംവ്യത ഉപയോഗിച്ചുള്ള ടാര്‍ഗെറ്റ് ഷിഷിംഗ് രീതിയിലൂടെ പൈപ്ളാരിഡാന്‍ ആല്‍ക്കലോയ്ഡ് രാസ വിഭാഗത്തില്‍പ്പെട്ട ലോബെലിന്‍ എന്ന തന്മാത്രകളില്‍ എസ്റ്ററേസ്, എന്‍എംഡിഎ സിസെപ്റ്റര്‍ എന്നീ രാസ തന്മാത്രകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും അതുവഴി തലച്ചോറിലെ നാഡി കോശങ്ങളെ സംരക്ഷിക്കാനും കഴിയുമെന്നു എലികളില്‍നിന്നും വേര്‍തിരിച്ചെടുത്ത മസ്തിഷ്ക കോശങ്ങളില്‍ നടത്തിയ പഠനത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു.

ഈ പ്രക്രീയയുടെ ഏറ്റവും ചെറിയ ഘടനയും പ്രവര്‍ത്തനവും മോളികുലാര്‍ ഡോസ്സിങ് എന്ന കമ്പ്യൂട്ടേഷണല്‍ ബയോളജി സാങ്കേതിക വിദ്യ വഴിയും തിരിച്ചറിഞ്ഞു.

എലികളുടെ മസ്തിഷ്ക കോശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ വൈലി പ്രസിദ്ധീകരണമായ ഐയുബിഎംബി ലൈഫ് ജേണലിലും കമ്പ്യൂട്ടേഷണല്‍ ബയോളജി വഴി ചെയ്ത പഠനങ്ങള്‍ നേച്ചര്‍ പ്രസിദ്ധീകരണമായ സയന്റിഫിക് റിപ്പോര്‍ട്ടിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.