യിസ്രായേല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാന്‍ തീവ്ര യാഥാസ്ഥിക പുരുഷന്മാരെ സൈന്യത്തില്‍ ചേര്‍ക്കുന്നു
ടെല്‍ അവീവ്: സമീപകാലത്ത് യിസ്രായേല്‍ നേരിടുന്ന യുദ്ധ ഭീഷണികള്‍ വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ യിസ്രായേല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനായി പ്രതിരോധ സേനയിലേക്ക് സൈനിക പ്രായത്തിലുള്ള തീവ്ര യാഥാസ്ഥിക പുരുഷന്മാരെ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്.
യിസ്രായേല്‍ സര്‍ക്കാര്‍ രാജ്യത്തെ സുപ്രീം കോടതി ജസ്റ്റിസുമാരോട് ഇക്കാര്യം പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.
1948-ല്‍ യിസ്രായേല്‍ രാഷ്ട്രം രൂപീകൃതമായതുമുതല്‍ മറ്റെല്ലാ യിസ്രായേലി യഹൂദരെയും ബാധിക്കുന്ന നിര്‍ബന്ധിത സൈനിക തിരഞ്ഞെടുപ്പില്‍നിന്നും തീവ്ര യാഥാസ്ഥിതികരായവരെ ഒഴിവാക്കിയിട്ടുണ്ട്. ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത ഹരേദി യുവാക്കള്‍ പകരം മതപഠനത്തില്‍ വ്യാപൃതരായി.
രാജ്യത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇത് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും ഈ വിഷയം കൂടുതല്‍ തര്‍ക്ക വിഷയമായിത്തീര്‍ന്നു. ഹരേദി സമൂഹം ഗണ്യമായി വളര്‍ന്നു.
കൂടാതെ രാജ്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതില്‍നിന്ന് തങ്ങളെ ഒഴിവാക്കുന്നത് അന്യായമാണെന്ന് പല യിസ്രായേല്യരും കരുതുന്നു. സര്‍ക്കാര്‍ മാത്രമല്ല ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന്റെ വെളിച്ചത്തില്‍ യിസ്രായേലിന് ഒരു വലിയ സൈന്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത മുന്നില്‍ വന്നിട്ടുണ്ട്.
ഹരേദി സമൂഹത്തിനായി പ്രത്യേക സൈനിക റിക്രൂട്ട്മെന്റ് പ്രക്രീയ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ നടന്നു വരുന്നതായി ക്യാബിനറ്റ് സെക്രട്ടറി യോസി ഫ്യൂച്ചസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും പഴയ യിസ്രായേല്‍ അല്ല ഇനി തീവ്ര യോദ്ധാക്കളും രാജ്യത്തിനുവേണ്ടി പോരാടാനുള്ള തീഷ്ണതയും എരിവുമൊക്കെ യഹൂദ രാഷ്ട്രത്തെ കൂടുതല്‍ കരുത്തരാക്കുന്നു.
ഇനി ലോക രാഷ്ട്രങ്ങള്‍ കൂടി ഭയക്കേണ്ടതുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം.