ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് യുവാവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തി

ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് യുവാവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തി

Africa Breaking News

ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് യുവാവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തി

യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു ബന്ധുക്കളില്‍നിന്നും വധഭീഷണി ഉണ്ടായിരുന്ന യുവാവ് ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

കിഴക്കന്‍ ഉഗാണ്ടയില്‍ കിബുഡു ജില്ലയിലെ കഗുമു സബ് കൌണ്ടിയില്‍ ജെയിംസ് മുകെനി ഹബീബു (29) എന്ന സുവിശേഷകനാണ് കൊല്ലപ്പെട്ടത്. 2022 ജനുവരിയില്‍ ഹബീബു ഭാര്യയോടൊപ്പം ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നു. ഇരുവരും ക്രിസ്ത്യാനികളായി എന്ന വിവരം അറിഞ്ഞയുടന്‍ ബന്ധുക്കളില്‍നിന്നും വധഭീഷണി ലഭിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഇരുവരും മൂന്നു മക്കളുമായി മറ്റൊരു ജില്ലയിലേക്ക് പാലായനം ചെയ്തു. അവിടെ ഒരു പ്രാദേശിക ചര്‍ച്ചില്‍ ആരാധനയ്ക്കായി പോയിരുന്നു.

ഒക്ടോബറില്‍ ഒരു വീട് വാടകയ്ക്കെടുത്ത് സ്വന്തം ജില്ലയിലെ ബുലന്‍ഗിര നഗരത്തില്‍ താമസം തുടങ്ങി. ഈ വിവരം ബന്ധുക്കള്‍ അറിഞ്ഞു. ഇതേത്തുടര്‍ന്ന് ഹബീബുവിന് ഭീഷണി സന്ദേശം വന്നുതുടങ്ങിയിരുന്നു.

നിങ്ങള്‍ എവിടെയാണെന്നു ഞങ്ങള്‍ക്കറിയാം, ഉടന്‍ ഞങ്ങള്‍ അവിടെയെത്തും, നിങ്ങള്‍ അള്ളാഹുവിന്റെ കോപത്തില്‍നിന്നും രക്ഷപെടില്ല. ഷ്വൈബു എന്നു പേരുള്ള ഒരു തീവ്രവാദിയുടെ ഭീഷണിവന്നു.

അള്ളാഹു നീതിക്കായി നിങ്ങളെ തിരികെക്കൊണ്ടുവന്നില്ലേ, താമസിയാതെ ഞങ്ങള്‍ നിങ്ങളുടെ തലവെട്ടാന്‍ പോകുന്നു, അള്ളാഹുവില്‍നിന്നും വലിയ പ്രതിഫലം ലഭിക്കും. അയാള്‍ പറഞ്ഞു.

ഡിസംബര്‍ 16-ന് ഹബീബു മറ്റൊരു സുവിശേഷകനൊപ്പം സുവിശേഷ പ്രഘോഷണത്തിനായി മോട്ടോര്‍ ബൈക്കില്‍ വീട്ടില്‍നിന്നും പുറപ്പെട്ടു. ഏകദേശം രാത്രി 7.30-ന് എന്റെ ഭര്‍ത്താവില്‍നിന്ന് എനിക്ക് ഒരു കോള്‍ ലഭിച്ചു.

അരമണിക്കൂറോളം ഞങ്ങളെ ആരോ പിന്തുടരുന്നുണ്ടെന്ന് എന്നോടു പറഞ്ഞു. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു ആശയ വിനിമയങ്ങളും ഉണ്ടായില്ല. പിറ്റേന്ന് രാവിലെ 8 മണിക്ക് ഭര്‍ത്താവിന്റെ ഫോണ്‍ ഉപയോഗിച്ച് ആരോ ഫോണിന്റെ ഉടമ കൊല്ലപ്പെട്ടതായും മൃതദേഹം കക്കൂത്തിലെ ചതുപ്പില്‍ കിടക്കുന്നതായും വിവരം നല്‍കി.

ഒരു അയല്‍ക്കാരനുമായി ഞാന്‍ സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് മരിച്ചു കിടക്കുന്ന എന്റെ ഭര്‍ത്താവിന്റെ ജഡം കണ്ടെത്താനിടയായി. ചുറ്റിലും നിരവധി ആളുകളുമുണ്ട്. അപ്പോള്‍ പേര് വെളിപ്പെടുത്താത്ത ഒരാള്‍ എന്നോടു രഹസ്യമായി പറഞ്ഞു, ഞാന്‍ കക്കൂത്ത് വ്യാപാര കേന്ദ്രത്തില്‍ നിന്നും മടങ്ങുമ്പോള്‍ കരയുന്ന ഒരാളെ കണ്ടു യേശുവേ, യേശുവേ ഞാന്‍ മരിക്കാന്‍ പോകുന്നു ദയവായി എന്നെ സഹായിക്കു എന്നു പറഞ്ഞു കരയുന്നതു കേട്ടു.

ഞാന്‍ അടുത്തെത്തിയപ്പോള്‍ നിലാവ് വെളിച്ചത്തില്‍ കുറച്ച് പുരുഷന്മാരെ തിരിച്ചറിയാന്‍ കഴിഞ്ഞു. ഇവരില്‍ കഗുഡുവില്‍നിന്നുള്ള ജാഫറിയും സ്വൈബുവും ഉണ്ടായിരുന്നു.

ഹബീബുവിന്റെ ഭാര്യ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നിരവധി തീവ്രവാദികളെ തിരിച്ചറിഞ്ഞു പിടികൂടാനുള്ള ശ്രമത്തിലാണ്. ദമ്പതികള്‍ക്ക് 2,4,7 വയസ്സുള്ള മൂന്ന് കുട്ടികളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.