ആഗോള പ്രതിരോധ ചിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ആഗോള പ്രതിരോധ ചിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

Breaking News India

ആഗോള പ്രതിരോധ ചിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ ചിലവ് വഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്.

അമേരിക്ക, ചൈന, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യ. പട്ടികയിലുള്ള 40 രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ 31-മത്തെ സ്ഥാനത്താണ്.

ആഗോള പ്രതിരോധ പ്രവണതകള്‍ നിരീക്ഷിക്കുന്ന സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം 2025-ല്‍ ഇന്ത്യ പ്രതിരോധ മേഖലയ്ക്കായി 92.1 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു.

മുന്‍ വര്‍ഷത്തേക്കാള്‍ 8.9 ശതമാനം വര്‍ദ്ധനവ്.

ലോകത്തെ ആകെ സൈനിക ചിലവിന്റെ 3.2 ശതമാനവും ഇന്ത്യയുടെ വിഹിതമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.