ആറാം നൂറ്റാണ്ടിലെ പുതിയ നിയമ കൈയ്യെഴുത്തു പ്രതിയുടെ നഷ്ടപ്പെട്ട 42 പേജുകള്‍ കണ്ടെത്തി

ആറാം നൂറ്റാണ്ടിലെ പുതിയ നിയമ കൈയ്യെഴുത്തു പ്രതിയുടെ നഷ്ടപ്പെട്ട 42 പേജുകള്‍ കണ്ടെത്തി

Asia Breaking News Top News

ആറാം നൂറ്റാണ്ടിലെ പുതിയ നിയമ കൈയ്യെഴുത്തു പ്രതിയുടെ നഷ്ടപ്പെട്ട 42 പേജുകള്‍ കണ്ടെത്തി

ആറാം നൂറ്റാണ്ടിലെ ബൈബിള്‍ പുതിയ നിയമത്തിലെ കൈയ്യെഴുത്തു പ്രതിയില്‍ നിന്ന് കാണാതായ 42 പേജുകള്‍ ഗ്ളാസ്ഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി.

മധ്യകാലഘട്ടത്തിന്റെ തുടക്കത്തില്‍ ബൈബിള്‍ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി ഉപയോഗിച്ചു മനസ്സിലാക്കി എന്നതിനെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച ക്രൈസ്തവര്‍ക്ക് സമ്മാനിക്കുന്നു.

കോഡെക്സ് എച്ച് എന്നറിയപ്പെടുന്ന ഈ കൈയ്യെഴുത്തു പ്രതിയില്‍ വിശുദ്ധ പൌലോസ് എഴുതിയ ലേഖനങ്ങള്‍ അടങ്ങിയിരിക്കുന്നു.

മധ്യകാലഘച്ചത്തില്‍ ഈ കൈയ്യെഴുത്തു പ്രതി വേര്‍പെടുത്തി അതിന്റെ പേജുകള്‍ മറ്റ് പുസ്തകങ്ങളില്‍ ഉപയോഗിച്ചു.

തല്‍ഫലമായി അവശേഷിക്കുന്ന ശകലങ്ങള്‍ ഇപ്പോള്‍ യൂറോപ്പിലുടനീളമുള്ള ലൈബ്രറികളില്‍ സൂക്ഷിച്ചിരിക്കുന്നു.

പ്രൊഫ. ഗാരിക്ക അലന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നഷ്ടപ്പെട്ട വാചകത്തിന്റെ നേരിയ അംശങ്ങള്‍ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട പേജുകള്‍ ഡിജിറ്റലായി പുനര്‍ നിര്‍മ്മിക്കുന്നതിനും നൂതന ഇമേജിംഗ് ഉപയോഗിച്ചു.

ആദ്യ നൂറ്റാണ്ടില്‍ താരതമ്യേന കുറച്ച് കൈയ്യെഴുത്ത് പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

പുതിയ നിയമത്തിലെ വാചകം എങ്ങനെയിരിക്കുന്നു എന്നും അവര്‍ അത് എങ്ങനെ മനസ്സിലാക്കുന്നുവെന്നും നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നുവെന്ന് അലന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.