ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് ആവശ്യമായ അപൂര്‍വ്വ ചുവന്ന പശുക്കിടാവ് ഗലീലയില്‍ ജനിച്ചു
യെരുശലേം: യിസ്രായേലിലെ ഗലീലിയ കുന്നുകളിലെ ഒരു ഡയറി ഫാമില്‍ അടുത്തിടെ ഒരു അപൂര്‍വ്വ ചുവന്ന പശുക്കിടാവ് ജനിച്ചു.
ഇതിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ദി റെഡ് ഹൈഫറിലെ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഇതിനെ പ്രത്യേകം പരിചരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ടെമിമ എന്നു പേരിട്ടിരിക്കുന്ന പശുക്കിടാവിനെ നിലവില്‍ ഹാലാക്കിക് പ്രോയോഗിക പരിഗണനകള്‍ക്കായി പരിശോധിച്ചു വരികയാണ്.
പിരിയോണ് എന്ന കമ്പനിക്കുവേണ്ടി ഡയറി കളപ്പുരകളിലും കന്നുകാലി ഫാമുകളിലും കൃത്രിമ ബീജ സങ്കലനത്തില്‍ വിദഗ്ദ്ധനായ ഫ്ളായ് ഗിവോണ്‍ ആണ് ഈ അസാധാരണത്വം കണ്ടെത്തിയത്.
പശുവിനെ ചുവന്ന ആംഗസ് സൈര്‍ ബീജസങ്കലനം ചെയ്തതായി ഗവോണ്‍ പരഞ്ഞു. ചുവന്ന പശുക്കള്‍ ജനിക്കുന്നത് അപൂര്‍വ്വമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.
ജനിച്ച് അധികം താമസിയാതെ ആവശ്യാനുസരണം പശുക്കിടാവിന്റെ ചെവിയില്‍ ഒരു ടാഗ് ഘടിപ്പിച്ചു. മൃഗത്തിന്റെ കഴിവുകള്‍ വ്യക്തമായതിനുശേഷം ടാഗ് നീക്കം ചെയ്തു.
കഴിഞ്ഞ ആഴ്ച റബ്ബി അസാരിയ ഏരിയല്‍ പശുക്കിടാവിന്റെ സമഗ്രമായ പരിശോധന നടത്തി. അത് പൂര്‍ണ്ണമായും ചുവന്നതാണെന്ന് അദ്ദേഹം സാക്ഷീകരിച്ചു.
പക്ഷെ ഇയര്‍ ടാഗ് ഘടിപ്പിച്ചതുമൂലമുള്ള ഒരു ചെറിയ വൈകല്യം പശുക്കിടാവിനുണ്ടായി. അത് മാറിക്കിട്ടാനുള്ള പരിശ്രമത്തിലാണ് പരിചരിക്കുന്നവര്‍.
ബൈബിളില്‍ സംഖ്യാ പുസ്തകത്തില്‍ 19-മത്തെ അദ്ധ്യായത്തില്‍ യെരുശലേം ദൈവാലയത്തിലേക്ക് യാഗത്തിനായി ഊനമില്ലാത്ത, മറ്റു നിറങ്ങളൊന്നുമില്ലാത്ത സമ്പൂര്‍ണ്ണ ചുവന്ന പശുക്കിടാവിന്റെ ഉപയോഗം വിവരിക്കുന്നുണ്ട്.
യെഹൂദന്റെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മിതി നടക്കുമ്പോള്‍ ഈ ചുവന്ന പശുക്കിടാവിന്റെ ആവശ്യം അനിവാര്യമാണ്.
ഈ അത്ഭുതങ്ങളൊക്കെ നടക്കുമ്പോള്‍ ദൈവമക്കള് ഒരു കാര്യം ഓര്‍ക്കണം; നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വേഗം വരുന്നു.

