റോബോട്ടുകള്‍ക്കും ഇനി അടിയന്തിര ചികിത്സ: റോബോട്ട് ആംബുലന്‍സ് അവതരിപ്പിച്ച് ജപ്പാന്‍

റോബോട്ടുകള്‍ക്കും ഇനി അടിയന്തിര ചികിത്സ: റോബോട്ട് ആംബുലന്‍സ് അവതരിപ്പിച്ച് ജപ്പാന്‍

Asia Breaking News

റോബോട്ടുകള്‍ക്കും ഇനി അടിയന്തിര ചികിത്സ: റോബോട്ട് ആംബുലന്‍സ് അവതരിപ്പിച്ച് ജപ്പാന്‍

ടോക്കിയോ: റോബ്ട്ടുകള്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിനായി ലോകത്തിലെ ആദ്യത്തെ റോബോട്ട് ആംബുലന്‍സ് അവതരിപ്പിച്ച് ജപ്പാനീസ് ടെക് ഭീമന്മാരായ ജിഎംഒ ഇന്റര്‍നെറ്റ് ഗ്രൂപ്പ്.

മനുഷ്യര്‍ക്ക് സമാനമായ ജോലികള്‍ ചെയ്യുന്ന ഹ്യുമനോയിഡ് റോബോട്ടുകള്‍ പണി മുടക്കിയാല്‍ അവയ്ക്ക് അടിയന്തിര സാങ്കേതിക സഹായവും അറ്റകുറ്റപ്പണികളും നല്‍കുന്നതിനുവേണ്ടിയാണ് റോബ്ട്ട് ആംബുലന്‍സുകള്‍ ഒരുക്കിയിരിക്കുന്നത്.

താമസിയാതെ ജപ്പാനില്‍ ഈ അത്യൂധിനിക ആംബുലന്‍സുകള്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരും റോബ്ട്ടിന്റെ സ്പെയര്‍ പാര്‍ട്ട്സുകളും ആധുനിക റിപ്പയറിംഗ് ഉപകരണങ്ങളും ആംബുലന്‍സില്‍ സജ്ജമാക്കിയിട്ടുണ്ട്.

തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ പകരം മറ്റൊരു ഹ്യുമനോയിഡ് റോബോട്ടും ആംബുലന്‍സില്‍ സജ്ജമാക്കിയിട്ടുണ്ട്.

ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫാക്ടറികള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം റോബോട്ടുകള്‍ സ്ഥിര സാന്നിദ്ധ്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.