ഇന്ത്യയുടെ കൃത്രിമ സൂര്യന്‍: പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു
അഹമ്മദാബാദ്: ഇന്ത്യയുടെ കൃത്രിമ സൂര്യന്‍ യഥാര്‍ത്ഥത്തിലേക്ക് എത്തുന്നു. ഗുജറാത്തിലെ ഒരു ലബോറട്ടറിയിലാണ് പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.
പ്ളാസ്മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ്എസ്ടി-1 ടോകാമക്കില്‍ ശക്തമായ പുതിയ 82.6 ജിഎച്ച്2, 400 കെവി ഗൈറോ ട്രോണ്‍ സ്ഥാപിച്ചതോടെ ഇന്ത്യയുടെ കൃത്രിമ സൂര്യന്‍ പദ്ധതി പുരോഗതിയിലേക്ക് കുതിക്കുന്നു.
നക്ഷത്രങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന പ്രക്രീയ പുനസൃഷ്ടിക്കാന്‍ ഇന്ത്യ രൂപകല്‍പ്പന ചെയ്ത പരീക്ഷണാത്മക ഫ്യൂഷന്‍ മെഷീനാണ് എസ്എസ്ടി-1 അഥവാ സ്റ്റഡി സ്റ്റേറ്റ് സൂപ്പര്‍ കണ്ടക്ടിംഗ് ടോകമാക്.
പരമ്പരാഗത പവര്‍ പ്ളാന്റുകള്‍ പോലെ ഇന്ധനം കത്തിക്കുന്നതിനു പകരം പരമാവധി താപനിലയും മര്‍ദ്ദവും ലഘുവായ ആറ്റോമിക കേന്ദ്രങ്ങളെ ഒന്നിപ്പിച്ച് ഊര്‍ജ്ജം പുറത്തുവിടാനാണ് ഫ്യൂഷന്‍ റിയാക്ടര്‍ ലക്ഷ്യമിടുന്നത്.
പ്ളാസ്മയാണ് ഈ പരീക്ഷണത്തിന്റെ കേന്ദ്ര ബിന്ദു. അത്യധികം ചൂടും വൈദ്യുത ചാര്‍ജ്ജും ഉള്ള അവസ്ഥയാണിത്.
ശാസ്ത്രജ്ഞര്‍ ഈ പ്ളാസ്മയെ അസാധാരണമായ താപനിലയിലേക്ക് ചൂടാക്കുകയും ഡൌട്ട് ആകൃതിയിലുള്ള ടോകാമക്കിനുള്ളില്‍ ശക്തമായ കാന്തിക ക്ഷേമങ്ങള്‍ ഉപയോഗിച്ച് അത് നിയന്ത്രിക്കുകയും ചെയ്യുന്നു.
സൂര്യന്റെ ഉള്ളറയേക്കാല്‍ ഏകദേശം 20 മടങ്ങ് ചൂടുള്ളതും 20 കോടി ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ളതുമായ പ്ളാസ്മ താപനില കൈവരിക്കാന്‍ സൂര്യന്‍ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

