യിസ്രായേലി സേനയില്‍ അതിസമര്‍ത്ഥരായ കുക്കികളും
യെരുശലേം: മണിപ്പൂരില്‍ രണ്ടു ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തെത്തുടര്‍ന്നാണ് കുക്കികളെക്കുറിച്ച് പുറം ലോകം കൂടുതലായി അറിയാനിടയായത്. ഇവരുടെ പോരാട്ട വീര്യം പ്രസിദ്ധമാണ്.
അതി സമര്‍ത്ഥരായ പോരാളികള്‍ എന്നു പൊതുവെ അറിയപ്പെടുന്ന ഇവര്‍ എട്ടു പേരെ വരെ ഒറ്റയ്ക്കു നേരിടാന്‍ കരുത്തുള്ളവരാണ് ഒരു കുക്കിയെന്നു പറയാറുണ്ട്. ഇതേ കുക്കികളുടെ പോരാട്ട വീര്യമാണ് ഇപ്പോള്‍ യഹൂദ രാജ്യത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍നിന്നും കുടിയേറിയവരുടെ തലമുറകളായ 206 കുക്കി വംശജരാണ് യിസ്രായേല്‍ സൈന്യത്തിന്റെ ഭാഗമായുള്ളത്. ഇവരില്‍ സായുധ സൈനികരും റിസര്‍വ്വ് സൈനികരും ഉള്‍പ്പെടുന്നു. ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കെ ഇവരെല്ലാം യുദ്ധ മുന്നണിയിലുണ്ട്.
മണിപ്പൂരില്‍നിന്നും മിസോറാമില്‍നിന്നും 30 വര്‍ഷം മുമ്പ് യിസ്രായേലിലേക്ക് കുടിയേറിയ കുക്കികളിലെ യഹൂദ ഗോത്ര വിഭാഗമായ ബെനെയ്മെന്നാഷെ വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. ഈ ഗോത്ര വിഭാഗത്തിലെ ഏതാണ്ട് 5000 പേരാണ് യിസ്രായേലിലുള്ളത്.
ഹമാസിന്റെ കടുത്ത ആക്രമണം നടന്ന ഗാസ അതിര്‍ത്തിയോടു ചേര്‍ന്ന സദെരോത്ത് ടൌണിലാണ് ഭൂരിഭാഗവും താമസിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇവര്‍ക്കാര്‍ക്കും ആളപായം സംഭവിക്കുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്തിട്ടില്ല.
സംഭവം നടക്കുമ്പോള്‍ ആ വീട്ടിലെ കുടുംബാംഗങ്ങളെല്ലാവരും പുറത്തു പോയിരിക്കുകയായിരുന്നു. നഷ്ടപ്പെട്ട ഗോത്രമായ മനാശെയുടെ പിന്മുറക്കാരാണെന്ന് യിസ്രായേല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ ഓപ്പണ്‍ ഡോര്‍ നയപ്രകാരമാണ് കുക്കി വിഭാഗക്കാര്‍ ഇന്ത്യയില്‍നിന്ന് യിസ്രായേലിലേക്ക് കുടിയേറിയത്.
അതിസമര്‍ത്ഥമായ പോരാട്ട വീര്യമുള്ളതുകൊണ്ടാണ് ഇവരെ സൈന്യത്തില്‍ ചേര്‍ത്തത്. നിരവധി പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള സൈനിക ബഹുമതികളും ലഭിച്ചിട്ടുണ്ട്. നിലവില്‍ സമുദായത്തിലെ 4000 പേര്‍ മണിപ്പൂരിലും ആയിരം പേര്‍ മിസോറാമിലും താമസിക്കുന്നുണ്ടെന്നാണ് ബെനെയ്മെന്നാഷെ ഇന്ത്യാ കൌണ്‍സില്‍ ചെയര്‍മാന്‍ ലാലം ഹാംഗ്ഫിംഗ് പറയുന്നത്.
മണിപ്പൂര്‍ കലാപത്തില്‍ നിരവധി പേര്‍ ഭവനരഹിതരായെന്നും രണ്ട് യഹൂദ സിന്നഗോഗുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയെന്നും അദ്ദേഹം പറയുന്നു.
യിസ്രായേലി യഹൂദ ഗോത്ര വിഭാഗമായ മനാശെയുടെ പിന്‍ഗാമികളാണ് തങ്ങളെന്നും യിസ്രായേലിലെ നഷ്ടപ്പെട്ടുപോയ പത്തു ഗോത്രവിഭാഗങ്ങളിലൊന്നാണ് തങ്ങളെന്നും ഇവര്‍ പറയുന്നു.