നെതന്യാഹു ക്രിസ്ത്യന്‍ ഐഡിഎഫ് സൈനികരെ കണ്ടു; യിസ്രായേലിനുള്ള സേവനത്തിനു നന്ദി

നെതന്യാഹു ക്രിസ്ത്യന്‍ ഐഡിഎഫ് സൈനികരെ കണ്ടു; യിസ്രായേലിനുള്ള സേവനത്തിനു നന്ദി

Asia Breaking News West Asia

നെതന്യാഹു ക്രിസ്ത്യന്‍ ഐഡിഎഫ് സൈനികരെ കണ്ടു; യിസ്രായേലിനുള്ള സേവനത്തിനു നന്ദി

യെരുശലേം: യിസ്രായേല്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന വൈവിധ്യമാര്‍ന്ന ക്രിസ്ത്യന്‍ സൈനികരെ ഞായറാഴ്ച പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രത്യേകം കണ്ടുമുട്ടി യഹൂദ രാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ സേവനങ്ങളെ പ്രശംസിച്ചു.

തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ഓപ്പറേഷനുകളില്‍ നിരവധി യഹൂദ സൈനികരായ ഐഡിഎഫ്കാര്‍ നടത്തിയ മോശം പെരുമാറ്റം ലോകത്തിനു മുമ്പില്‍ യിസ്രായേലിനു നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നെതന്യാഹു ക്രിസ്ത്യാനികളായ പ്രമുഖ സൈനികരെ പ്രത്യേകം അഭിനന്ദിച്ചത്.

ലെബനനില്‍ ഒരു സൈനികന്‍ യേശുവിന്റെ പ്രതിമ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം മറ്റൊരു വീഡിയോയില്‍ ഐഡിഎഫ് എഞ്ചിനിയറിംഗ് ഉപകരണങ്ങള്‍, ക്രിസ്ത്യന്‍ ഗ്രാമത്തിലെ സോളാര്‍ പാനലുകള്‍ നശിപ്പിക്കുന്നതായും പുറത്തു വന്നിരുന്നു.

രണ്ടു ഗ്രാമങ്ങളിലെയും അനിഷ്ഠ സംഭവങ്ങളില്‍ യിസ്രായേല്‍ ശക്തമായ നടപടികളെടുത്തിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.