ഗുജറാത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബിജെപി
ഗാന്ധിനഗര്‍ : അടുത്തമാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട മോഹന്‍ കൊങ്കണിയെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയുടെ രാഷ്ട്രീയ നീക്കം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ബിജെപി സംസ്ഥാനത്ത് നിയമസഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്ന ആദ്യ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് കൊങ്കണി. ഗുജറാത്തിലെ വ്യാരാ മണ്ഡലത്തില്‍ നിന്നാണ് മോഹന്‍ കൊങ്കാണി ജനവിധി തേടുന്നത്.
വ്യാരാ മണ്ഡലത്തിലെ 2.23 ലക്ഷം വോട്ടര്‍മാരില്‍ 45 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതിനു പുറമേ ഈ മണ്ഡലം സ്ഥിരമായി കോണ്‍ഗ്രസ്സാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്.
ഇവിടെനിന്നും നാല് തവണ എംഎല്‍എ ആയ കോണ്‍ഗ്രസ് നേതാവ് പുനാജി ഗാമത്തിനെതിരെയാണ് മോഹന്‍ കൊങ്കാണി നേരിടുന്നത്. ഗാമത്ത് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആളാണ്.
സാമൂഹിക പ്രവര്‍ത്തകനും കര്‍ഷകനുമായ കൊങ്കാണി 1995 മുതല്‍ ബിജെപി അംഗമാണ്. 2015-ലെ താപി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിയെ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.
നിലവില്‍ ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്.