സമാധാനം ഏറ്റവും കൂടുതലുള്ള രാജ്യം ഐസ്ളാന്റ്
ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യം ഐസ്ളാന്റാണ്. ലോക സമാധാന സൂചിക (ജിപിഐ) ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്റ് പീസ് (ഐഇപി) ആണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്.
ആഭ്യന്തര അന്താരാഷ്ട്ര സംഘര്‍ഷം, സാമൂഹിക സുരക്ഷയും സംരക്ഷണവും, സൈനിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ജിപിഐ സ്കോര്‍ കണക്കാക്കുന്നത്.
ആഭ്യന്തര സംഘര്‍ഷങ്ങളുടെ എണ്ണം, സമയ ദൈര്‍ഘ്യം, സംഘടിത കലാപങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, തടവിലടയ്ക്കപ്പെടുന്നവരുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങളും വിശകലനത്തില്‍ പരിഗണിക്കും.
ഒന്നു മുതല്‍ അഞ്ചു വരെയാണ് ജിപിഐ മാര്‍ക്ക്. ഇതില്‍ ഏറ്റവും കുറവ് ലഭിക്കുന്ന രാജ്യത്താണ് ഏറ്റവും കൂടുതല്‍ സമാധാനമുള്ളതായി കണക്കാക്കുന്നത്.
1.112 മുതല്‍ 1.427 സ്കോര്‍ വരെയാണ് ഒന്നു മുതല്‍ 10 സ്ഥിര സ്ഥാനങ്ങളിലെത്തിയ രാജ്യങ്ങള്‍ നേടിയിരിക്കുന്നത്. ഐസ്ളാന്റിനു പിന്നാലെ അയര്‍ലാന്‍ഡ് (1.305), ഓസ്ട്രേലിയ (1.3131) എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക്, സ്ളൊവേനിയ, മലേഷ്യ എന്നീ രാജ്യങ്ങളും യഥാക്രമം പട്ടികയില്‍ സ്ഥാനം പിടിച്ചു.
ഇന്ത്യയുടെ സ്ഥാനം 116-ാമതാണ്. (2.319) സമാധാനമൊട്ടുമില്ലാത്ത രാജ്യമായി കണ്ടെത്തിയിരിക്കുന്നത് യമനാണ്. (3.397) ആണ് സ്കോര്‍. അമേരിക്ക 132-ാം സ്ഥാനത്തും പാക്കിസ്ഥാന്‍ 140, യിസ്രായേല്‍ 155 സ്ഥാനത്തും നില്‍ക്കുന്നു.

