നൈജീരിയായില്‍ രണ്ടു ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദികളുടെ വധശിക്ഷ

നൈജീരിയായില്‍ രണ്ടു ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദികളുടെ വധശിക്ഷ

Africa Breaking News

നൈജീരിയായില്‍ രണ്ടു ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദികളുടെ വധശിക്ഷ
ജോസ്: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ സകലവും നഷ്ടപ്പെട്ടവരെ സഹായിച്ചു എന്ന പേരില്‍ രണ്ടു ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദികള്‍ വധശിക്ഷ നടപ്പാക്കി.

മറ്റു ക്രൈസ്തവര്‍ക്ക് ഒരു മുന്നറിയിപ്പായി വധശിക്ഷയുടെ വീഡിയോ ക്ളിപ്പ് തീവ്രവാദികള്‍തന്നെ പുറത്തുവിട്ടു. പ്ളേറ്റോ സംസ്ഥാനത്ത് മെയ്ഡുഗിരിയിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭയുടെ അംഗങ്ങളായ ഗോഡ്ഫ്രി അലി ശികാഘം, ലോറന്‍സ് ദുന ഡാസിഗിര്‍ എന്നീ യുവാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ബോക്കോ ഹറാം ഗ്രൂപ്പിന്റെ മൂന്നു തീവ്രവാദികള്‍ കൈയ്യില്‍ തോക്കുമായി ലോറന്‍സിനെയും ഗോഡ്ഫ്രിയെയും ഓറഞ്ചു കളറിലെ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഇരു കൈകളും പിന്നിലേക്ക് ബന്ധിപ്പിച്ച് വിജനമായ സ്ഥലത്ത് മുട്ടുകുത്തി നിര്‍ത്തിപ്പിച്ച ദൃശ്യമാണ് പുറത്തു വിട്ടത്. ഇരുവരെയും അക്രമികള്‍ വെടിവെച്ചുകൊന്നു ശിക്ഷ നടപ്പാക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

സെപ്റ്റംബര്‍ 22-നായിരുന്നു വീഡിയോ ദൃശ്യം പുറത്തുവിട്ടത്. യുവാക്കള്‍ മെയ്ഡുഗിരിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ഷെഡ്ഡുകള്‍ നിര്‍മ്മിക്കാനായി പോകുമ്പോഴായിരുന്നു ആയുധധാരികളുടെ പിടിയിലായത്. കൊല്ലപ്പെട്ട രണ്ടുപേരും അബുജ സ്വദേശികളാണ്.

ഇരുവരും വളരെ ദൈവകൃപയില്‍ ജീവിക്കുന്നവരും മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്മനസ്സുള്ളവരുമായിരുന്നവെന്ന് സഭാപാസ്റ്ററും വിശ്വാസികളും പറഞ്ഞു. ദുരിതത്തിലായവരെ സഹായിക്കാനായി എന്തെങ്കിലും കഴിയുമോ എന്നു തീരുമാനിച്ചു യാത്ര തിരിച്ചവരായിരുന്നു യുവാക്കളെന്ന് സഭാവിശ്വാസികള്‍ പറഞ്ഞു.