ചേമ്പില കറികളുടെ ഗുണമേന്മ അറിയുമോ?
പണ്ട് നമ്മുടെ നാട്ടിലെ ഭവനത്തിലെ പ്രധാനപ്പെട്ട ഒരു വിഭവമായിരുന്നു ചേമ്പ്. ഇന്നും ചേമ്പിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി കഴിക്കുന്നവര്‍ ധാരാളമുണ്ട്. ചേമ്പിനെപ്പോലെതന്നെ ആരോഗ്യദായകമാണ് ചേമ്പിന്റെ ഇലയും.
ചേമ്പിലയില്‍ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഉത്തമ ഔഷധമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രോട്ടീന്‍ , വേഗത്തില്‍ ദഹിക്കുന്ന നാരുകള്‍ , ആസ്കോര്‍ബിക് ആസിഡ്, അയണ്‍ , റൈബോഫ്ളേവിന്‍ , തയാമിന്‍ , ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി,സി, ബി-6, പൊട്ടാസ്യം, നിയാസിന്‍ , മാംഗനീസ്, കോപ്പര്‍ , സെലേനിയം, സിങ്ക് മുതലായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
സോഡിയവും കൊഴുപ്പും കുറവായതിനാല്‍ ഹൈപ്പര്‍ ടെന്‍ഷനെ പ്രതിരോധിക്കാന്‍ കഴിയും. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെ പക്ഷാഘാതത്തേയും പ്രതിരോധിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നു. വിറ്റാമിന്‍ സിയ്ക്കു പുറമേ മാരക രോഗങ്ങളെപ്പോലും പ്രതിരോധിക്കുന്ന ആന്റീ ഓക്സിഡന്റുകളായ ഫിനോളിക് ആസിഡ്, കരോറ്റനോയിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനു യൌവ്വനം നല്‍കാനുള്ള ഘടകവുമുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഫോളേറ്റുകള്‍ ധാരാളമുള്ളതിനാല്‍ ഗര്‍ഭിണികള്‍ ചേമ്പില കറികള്‍ കഴിക്കുന്നത് ഉത്തമമാണ്.
Comments are closed.