ചാമ്പയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ വീട്ടുവളപ്പിലെ ഏറ്റവും രുചികരമായ ഫലങ്ങളിലൊന്നാണ് ചാമ്പയ്ക്ക. ഇതിനോട് പ്രിയമുള്ളവര്‍ ഏറെയാണ്.
രുചിക്ക് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ചാമ്പയ്ക്കായിലുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ മികച്ച ഫലമാണിത്.
ചാമ്പയ്ക്കായില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ചാമ്പയ്ക്കായില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ തിമിരം, ഹസ്വദൃഷ്ടി എന്നിവയില്‍നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു.
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ഉത്തമമാണ് ചാമ്പയ്ക്ക. നിര്‍ജ്ജലീകരണം തടയാന്‍ ശേഷിയുള്ള ചാമ്പയ്ക്ക ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഫലത്തില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്.
അയണ്‍ , ഫൈബര്‍ , പ്രോട്ടീന്‍ എന്നിവയും അടങ്ങിയിട്ടുള്ള ഈ ചാമ്പയ്ക്ക വളരെ ആരോഗ്യ ദായകമായ ഒരു ഫലവര്‍ഗ്ഗമാണ്.

