പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍

പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍

Breaking News Kerala

പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍
കുമ്പനാട്: സംസ്ഥാന പിവൈപിഎ 71-ാമത് ക്യാമ്പ് ഡിസംബര്‍ 26-28 വരെ അടൂര്‍ മര്‍ത്തോമ്മാ യൂത്ത് സെന്ററിറില്‍ നടക്കും. പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും.

പാസ്റ്റര്‍മാരായ വില്‍സന്‍ ജോസഫ്, കെ.സി. തോമസ്, സാം ജോര്‍ജ്ജ്, ഫിലിപ്പ് പി. തോമസ്, ഷിബു സാമുവേല്‍ ഡാളസ് എന്നിവര്‍ പ്രസംഗിക്കും.

പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, സണ്ണി കുര്യന്‍ ‍, പ്രിന്‍സ് തോമസ് റാന്നി, വി.പി. ഫിലിപ്പ്, സൈമണ്‍ ചാക്കോ, ജോ തോമസ് എന്നിവര്‍ റിസോഴ്സ് പേര്‍സണ്‍സ് ആയിരിക്കും. പാസ്റ്റര്‍മാരായ ഏബ്രഹാം ജോര്‍ജ്ജ് ആലപ്പുഴ, രാജു ആനിക്കാട്, സാം പനച്ചയില്‍ ‍, സാംകുട്ടി ജോണ്‍ ചിറ്റാര്‍ എന്നിവര്‍ ബൈബിള്‍ ക്ലാസ്സുകള്‍ എടുക്കും.

മാസ്റ്റര്‍ സ്റ്റീവന്‍ സാമുവേല്‍ ദേവസി ചെന്നൈ, ഡോ. ബ്ളെസ്സന്‍ മേമന, സാമുവേല്‍ വില്‍സന്‍ ‍, ബിനോയി കെ. ചെറിയാന്‍ ‍, ബിജോയി തമ്പി, ജമല്‍സണ്‍ പി. ജേക്കബ്, വില്‍ജി ഉമ്മന്‍ ന്‍, ജോണ്‍സണ്‍ അടൂര്‍ ‍, സ്റ്റാന്‍ലി വയലാ എന്നിവര്‍ പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ് സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും.

പ്രസിഡന്റ് സുവി. അജു അലക്സ്, വൈസ് പ്രസിഡന്റുമാരായ പാസ്റ്റര്‍ സാബു ആര്യപ്പള്ളില്‍ & സുവി. ബെറില്‍ ബി. തോമസ്, സെക്രട്ടറി സുവി. ഷിബിന്‍ ജി. ശാമുവേല്‍ ‍, ജോ. സെക്രട്ടറിമാരായ പാസ്റ്റര്‍ ഷിബു എല്‍ദോസ് & സന്തോഷ് എം. പീറ്റര്‍ ‍, ട്രഷറര്‍ വെസ്ളി പി. ഏബ്രഹാം, പബ്ളിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് കട്ടപ്പന എന്നിവര്‍ നേതൃത്വം നല്‍കും.

ക്യാമ്പിന്റെ പോസ്റ്റര്‍ പാസ്റ്റര്‍ വില്‍സന്‍ ശാമുവേല്‍ പ്രകാശനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും കോഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. പ്രീ രജിസ്ട്രേഷന്‍ ഫോമും വിതരണം ചെയ്തു. “ക്രിസ്തു യേശുവിന്റെ നല്ല ഭടനായി നീയും എന്നോടു കൂടെ കഷ്ടം സഹിക്ക” (2 തിമൊ. 2:3) എന്ന വേദഭാഗത്തെ ആധാരമാക്കി ‘ആര്‍മി ഓഫ് ക്രൈസ്റ്റ്’ എന്നതാണ് ചിന്താവിഷയം.