സുവിശേഷം പങ്കുവെച്ചതിനു നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു

സുവിശേഷം പങ്കുവെച്ചതിനു നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു

Asia Breaking News

സുവിശേഷം പങ്കുവെച്ചതിനു നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു
കാഠ്മാണ്ഡു: നേപ്പാളിന്റെ തലസ്ഥാന നഗരിയായ കാഠ്മാണ്ഡുവിനു സമീപമുള്ള ഗ്രാമത്തില്‍ യേശുക്രിസ്തുവിന്റെ സത്യം സുവിശേഷം പങ്കുവെച്ചതിനു 4 സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു റിമാന്റിലടച്ചു.

അറസ്റ്റു ചെയ്യപ്പെട്ടവരില്‍ രണ്ടു പേര്‍ നേപ്പാള്‍ പരന്മാരും മറ്റു രണ്ടു പേര്‍ ജപ്പാന്‍ സ്വദേശികളുമാണ്.
നവംബര്‍ 4-ന് ബുട്ടുവാലി ഏരിയായില്‍ കടന്നുവന്നു സുവിശേഷം അറിയിച്ച 4 പേരും വനിതകളാണ്. യസൂര ഒവാ (49), മകി ഹികുല (44) ഇവര്‍ ജപ്പാന്‍കാരും, പുഷ്പ ഗിമിറി (25), തിര്‍ത്തമായ ഗാലി (35) ഇവര്‍ നേപ്പാള്‍ കാരുമാണ്.

ഹിന്ദു ഗ്രാമത്തില്‍ വീടുവീടാന്തരം കയറി ഇറങ്ങി സുവിശേഷം അറിയിച്ച ഇവരെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റു ചെയ്ത് കേസെടുത്തത്. നേപ്പാളില്‍ നിര്‍ബന്ധ മതപരിവര്‍ത്തനം ആരോപിച്ച് ആരെയെങ്കിലും അറസ്റ്റു ചെയ്താല്‍ നേപ്പാള്‍ പൌരന്മാരാണെങ്കില്‍ അവര്‍ക്ക് 5 വര്‍ഷം തടവു ശിക്ഷയും 50,000 നേപ്പാളി രൂപയുമാണ് പിഴ. ജപ്പാന്‍കാര്‍ക്കും ഒരു പക്ഷേ ഇതേ ശിക്ഷയും അതല്ലെങ്കില്‍ നാടുകടത്തലുമായിരിക്കും ലഭിക്കുന്നത്.

ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ നേപ്പാളില്‍ 85% പേരും ഹിന്ദുക്കളാണ്. ക്രൈസ്തവര്‍ വെറും 1.5 ശതമാനം മാത്രമാണ്.