ഇറാനില്‍ രണ്ടു വിശ്വാസികളെ അറസ്റ്റു ചെയ്തു

ഇറാനില്‍ രണ്ടു വിശ്വാസികളെ അറസ്റ്റു ചെയ്തു

Breaking News Middle East

ഇറാനില്‍ രണ്ടു വിശ്വാസികളെ അറസ്റ്റു ചെയ്തു
ടെഹ്റാന്‍ ‍: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ രണ്ടു വിശ്വാസികളെ ഇറാന്‍ പോലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ ബെഹ്നാം എര്‍സാലി, ദാവൂദ് റെസൂലി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇരുവരും കരാജ് സ്വദേശികളാണ്. ഇവര്‍ ടെഹ്റാനിലെ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിലെ അംഗങ്ങളാണ്.

എര്‍സാലി വീട്ടിലേക്കു വരുന്ന വഴിയിലും, അന്നു വൈകിട്ട് 6 മണിക്ക് റസൂലി തന്റെ സ്വന്തം വീട്ടിനു മുമ്പില്‍വെച്ചുമാണ് അറസ്റ്റിലായത്. സുരക്ഷാ സേനയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
അറസ്റ്റു ചെയ്യപ്പെട്ടവര്‍ രഹസ്യ കേന്ദ്രങ്ങളിലേക്കു മാറ്റപ്പെട്ടു.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സഭായോഗങ്ങള്‍ നടത്തുന്നതും നിയമ വിരുദ്ധമായി കണ്ട് പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്യുക പതിവാണ്. ഇറാനില്‍ ദിവസവും നൂറുകണക്കിനു മുസ്ളീങ്ങളാണ് രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വരുന്നത്.