ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍

ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍

Breaking News Europe India

ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍

വാഷിംങ്ടണ്‍ ‍: ഇന്ത്യയിലെ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണമെന്ന് ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം മുന്‍ യു.എസ്. സ്റ്റേറ്റ്സ് അംബാസിഡര്‍ സാം ബ്രൌണ്‍ബാക്ക് അന്താരാഷ്ട്ര സമൂഹത്തോടും യു.എസിനോടും അഭ്യര്‍ത്ഥിക്കുന്നു.

റിയല്‍ ക്ളിയര്‍ വയര്‍ മീഡിയ ഔട്ട്ലെറ്റിനുവേണ്ടി എഴുതിയ ലേഖനത്തില്‍ ബ്രൌണ്‍ബാക്ക് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ വിവരങ്ങളും റിപ്പോര്‍ട്ടുകളും ഉദാഹരണങ്ങളും ഓപ്പണ്‍ ഡോര്‍സ്, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ടാണ് ലേഖനം എഴുതിയത്.

ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ ദുരുപയോഗം ചെയ്യുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ആയുധമാക്കുന്ന സര്‍ക്കാര്‍ പീഢനത്തിന്റെ ഉദാഹരണമായി ഇന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഢിനെ താരതമ്യപ്പെടുത്തി എഴുതുന്നു.

ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ നിരന്തരമായ പീഢനത്തിന്റെ ഭയാനകമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അവരെ സഹായിക്കാന്‍ വളരെ കുറച്ച് മാത്രമേ ചെയ്തിട്ടുള്ളു എന്ന വസ്തുത ബ്രൌണ്‍ബാക്ക് എടുത്തു കാണിക്കുന്നു.

ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെ ഭൂരിഭാഗത്തെയും മതന്യൂനപക്ഷങ്ങള്‍ ഭീഷണിയിലാണ്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും അപകടകരമായ സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇതില്‍ അന്താരാഷ്ട്ര ശ്രദ്ധ വളരെ കുറവാണ്.

ഇതുമൂലം പ്രാദേശിക നിഷ്ക്രിയത്വം വര്‍ദ്ധിക്കുന്നു.ഇന്ത്യയ്ക്ക് ഇപ്പോള്‍ ഒരു അന്വേഷണ സംഘം ആവശ്യമാണ്. പീഢിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കണം.

അമേരിക്കന്‍ ഗവണ്മെന്റിനോടുള്ള ഒരു പ്രത്യേക അഭ്യര്‍ത്ഥനയായി ബ്രൌണ്‍ബാക്ക് ഇപ്രകാരം പറയുന്നു.

“അവരുടെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ എല്ലാ ദക്ഷിണേഷ്യന്‍ ഗവണ്മെന്റുകളുടെ മേല്‍ സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ യു.എസ്. അതിന്റെ എല്ലാ നയതന്ത്ര ഉപകരണങ്ങളും ഉപയോഗിക്കണം”.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.