വായു മലിനീകരണം; 35 ശതമാനം പേര്‍ ഡല്‍ഹി വിടാന്‍ ആഗ്രഹിക്കുന്നതായി സര്‍വ്വേ
ന്യൂഡെല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനാകാതെ വര്‍ദ്ധിക്കുന്നതില്‍നിന്നു രക്ഷനേടാനായി 35 ശതമാനം ആളുകളും ഡല്‍ഹി വിട്ടു പോകാന്‍ ആഗ്രഹിക്കുന്നതായി അഭിപ്രായ സര്‍വ്വേ.
ഡര്‍ഹിയിലും രാജ്യ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്ന ഗുരുഗ്രാം, നോയിഡ, ഫരീദബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ‘ലോക്കല്‍ സര്‍ക്കിള്‍സ്’ അഭിപ്രായ സര്‍വ്വേ നടത്തിയത്. 12,000 പേരില്‍നിന്നുമാണ് അഭിപ്രായം ശേഖരിച്ചത്.
26 ശതമാനം ആളുകള്‍ മാസ്ക്ക് ഉപയോഗിച്ച് തുടരാമെന്നു പറയുന്നു. 12 ശതമാനം ആളുകള്‍ കടുത്ത അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന കാലയളവില്‍ വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.
27 ശതമാനം പേര്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ മലിനീകരണം നേരിട്ട് ഇവിടെ ജീവിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. മലിനീകരണം രൂക്ഷമായ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 57 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. കുടുംബാംഗങ്ങളില്‍ ഒന്നിലേറെപ്പേര്‍ ചികിത്സ തേടിയെന്ന് 7 ശതമാനം പേര്‍ പറഞ്ഞു.
Comments are closed.