പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം

പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം

Health Top News

പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം
വെള്ളം കുടിക്കുന്നതു നല്ല ശീലമാണ്. വീടുകളിലും യാത്രകളിലും നാം അതു മുടക്കാറില്ല.

ദൂരയാത്രകളില്‍ സൌകര്യാര്‍ത്ഥം പ്ളാസ്റ്റിക് കുപ്പികളിലാണ് ഭൂരിഭാഗം ആളുകളും വെള്ളം കുടിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് മാരഗ രോഗങ്ങളായേക്കാം.

കടകളില്‍നിന്നും വാങ്ങിയ മിനറല്‍ വാട്ടറിന്റെയോ സോഫ്റ്റ് ഡ്രിങ്കിന്റെയോ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളം ശേഖരിച്ചുവെച്ചു കുടിക്കുന്നത് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മിനറല്‍ വാട്ടര്‍ ‍, സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികളുടെ അടിവശത്തോ ലേബലിലോ ഒരു ത്രികോണത്തിലായി 16 വരയുള്ളതില്‍ ഒരക്കവും പെറ്റ് എന്നീ അക്ഷരങ്ങളും പോളി എഥലിന്‍ ടെറഫ്തലെറ്റ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സുതാര്യവും ദൃഢവും കാര്‍ബണ്‍ഡൈഓക്സൈഡിനെ തടയാനുള്ള കഴിവുമാണ് കാര്‍ബണേറ്റഡ് പാനീയങ്ങളുടെ കുപ്പികളായി പെറ്റിനെ ഉപയോഗിക്കാന്‍ കാരണം. പായ്ക്ക് ചെയ്ത അവസരത്തില്‍ നിരുപദ്രവകാരികളായ ഈ കുപ്പികളെ അപകടകാരിയാക്കുന്നത് അശ്രദ്ധമായ നമ്മുടെ ഉപയോഗമാണ്.

പെറ്റിന് പരമാവധി 93 ഡിഗ്രി ചൂടുവരെ മാത്രമേ പ്രതിരോധിക്കാനാവു. അതിലധികമായാല്‍ പ്ളാസ്റ്റിക് ഉരുകുകയും തന്മാത്രകള്‍ വിഘടിക്കുകയും ചെയ്യും. തന്മാത്ര ചെയിനുകള്‍ വിഘടിക്കുമ്പോള്‍ ബിസ്ഫെനോള്‍ എന്ന രാസവസ്തു ഉണ്ടാവും. ബിസ്ഫെനോള്‍ എ വെള്ളം കുടിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെത്തുകയും ശരീരത്തിന്റെ സ്വാഭാവിക പ്രക്രീയകളില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

ജനന വൈകല്യം, സ്തനാര്‍ബുദം, മൂത്രാശയ കാന്‍സര്‍ ‍, പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ‍, അബോര്‍ഷനുള്ള സാദ്ധ്യത, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഇത്തരം കുപ്പികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ വരുത്തിവെയ്ക്കാനിടയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ ശേഷിയുള്ള ഈ രാസവസ്തു പ്രത്യുല്‍പ്പാദനത്തെയും ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

1 thought on “പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം

Comments are closed.