യൌവ്വനം നിലനിര്‍ത്താന്‍ ആഹാര രഹസ്യങ്ങള്‍

Health Others

യൌവ്വനം നിലനിര്‍ത്താന്‍ ആഹാര രഹസ്യങ്ങള്‍
യൌവ്വനം നിലനിര്‍ത്തുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. വിവിധങ്ങളായ മരുന്നുകള്‍ വിപണിയില്‍ കിട്ടാറുമുണ്ട്.

അവയൊക്കെ നല്ലതാണെന്നു മരുന്നു കമ്പനിക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവയുടെ ദൂഷ്യ വശങ്ങള്‍ പലരും ഗൌനിക്കുന്നില്ല. എന്നാല്‍ ചിട്ടയായ ആഹാര ക്രമത്തിലൂടെ യൌവ്വനം നിലനിര്‍ത്തുവാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പ്രോട്ടീന്‍ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

മാംസാഹാരികള്‍ക്ക് ആഹാരത്തില്‍ കോഴിയിറച്ചി, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുത്താം. പ്ളം, ബെറീസ് പോലുള്ള പഴങ്ങളും, ചുവന്ന കാബേജ്, പൊട്ടാസ്യവും, സിങ്കും ധാരാളം അടങ്ങിയിട്ടുള്ള വന്‍പയര്‍ എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

കടും പച്ച നിറത്തിലുള്ള ഇലക്കറികള്‍ കണ്ണുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. കാരറ്റിലും തക്കാളിയിലും ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ യൌവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.

അതുപോലെ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ബ്രോക്കോളിയും പ്രായാധിക്യത്തെ തടയുന്നവയാണ്. ബദാം, വാല്‍നട്ട്സ് തുടങ്ങിയ നട്സുകള്‍ ശരീരത്തിനു ഊരജ്ജം പകരുന്നവയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നവയുമാണ്.