മുടികൊഴിച്ചില്‍ ശ്രദ്ധിക്കണമെന്ന്

Health Others

മുടികൊഴിച്ചില്‍ ശ്രദ്ധിക്കണമെന്ന്
ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏതു പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍ ‍.

പല ആളുകളിലും ദിവസം 50 മുതല്‍ 100 മുടിയിഴകള്‍ വരെ സ്വാഭാവികമായിതന്നെ കൊഴിയാറുണ്ട്. എന്നാല്‍ പുതിയ മുടി അതേ സ്ഥാനത്തുതന്നെ കിളിര്‍ത്തു വരുന്നതിനാല്‍ തലയിലെ മുടികൊഴിച്ചില്‍ ആരും ശ്രദ്ധിക്കാറുമില്ലത്രെ.

മുടികൊഴിച്ചിലിന്റെ പ്രധാന കാരണം എന്തെന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ സാദ്ധ്യമില്ല. എന്നാല്‍ പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലുനു കാരണമാകുന്നതായി യു.എസിലെ മേയോ ക്ലിനിക്കിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി അമേരിക്കയിലെ മേയോ ക്ലിനിക്കിലെ ഗവേഷകര്‍ പറയുന്നു. ഹോര്‍മോണ്‍ വ്യതിയാനം താല്‍ക്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്.

ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവ വിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോര്‍മോണുകളുടെ അളവില്‍ കുറവുണ്ടാക്കുന്നു. തൈറോയ്ഡ് രോഗമുള്ളവര്‍ക്കും മുടികൊഴിച്ചിലുണ്ടാകാറുണ്ട്. അതുപോലെ തലയോട്ടിയിലുണ്ടാകുന്ന ചിലതരം ചര്‍മ്മ രോഗങ്ങളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്.

കാന്‍സര്‍ ചികിത്സയായ കീമോതെറാപ്പിയില്‍ ഉപയോഗിക്കുന്ന ചിലതരം മരുന്നുകള്‍ സന്ധിവാതം, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകള്‍ ‍, രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകള്‍ ‍, ചിലതരം ആന്റി ബയോട്ടിക്, ആന്റി ഫംഗല്‍ മരുന്നുകള്‍ മുതലായവും മുടികൊഴിച്ചിലിനു കാരണമാകുന്നു.

അതുപോലെതന്നെ മുടിയുടെ സൌന്ദര്യവും, സ്റ്റൈലും വര്‍ദ്ധിപ്പിക്കാനായി ചെയ്യുന്ന ചിലതരം ഹെയര്‍ സ്റ്റൈലുകളും. ചികിത്സകളും മുടികൊഴിച്ചിലിനു കാരണമാകുന്നുണ്ട്. അനാവശ്യമായ രാസപദാര്‍ത്ഥങ്ങള്‍ മുടിയില്‍ പുരട്ടുന്നതും, ദോഷകരമായ കെമിക്കലുകള്‍ ഉപയോഗിക്കുന്നതും മുടിയുടെ ബലം കുറയ്ക്കുന്നു. മുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും ഇത് കാരണമാകും. മുടിയില്‍ ഉപയോഗിക്കുന്ന ലോഷനുകളും നിറം നല്‍കുന്ന വസ്തുക്കളും മുടിയുടെ ആരോഗ്യത്തെ അപകടകരമാക്കുന്നു.

ഇരുമ്പ്, പ്രോട്ടീന്‍ ‍, വിറ്റാമിന്‍ ബികോംപ്ളക്സ്, ഇ, ഒമേഗ ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കുറവും മുടികൊഴിച്ചിലുകള്‍ക്ക കാരണമാകാറുണ്ട്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവമാണ് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം. അതുപോലെ പുകവലി, പ്രമേഹരോഗം മുതലായവയും മുടികൊഴിച്ചിലിനു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. പല സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് മുടികൊഴിച്ചില്‍ കൂടുതലായി കണ്ടുവരുന്നത്.

Comments are closed.