കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

Cookery Health

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

ഏറ്റവും വിലകൂടിയ കാര്‍ഷിക വിളകളിലൊന്നാണ് കുരുമുളക്. കറികളുടെ രുചി കൂട്ടാനും പനിക്കാലത്ത് ചുക്കുകാപ്പിയിലെ ചേരുവയായും ഒക്കെ നമ്മെ കുരുമുളകിനെ ജനപ്രിയമാക്കുന്നു.

ആന്റി ബാക്റ്റിരിയല്‍ ‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഏറെയുണ്ട്. വിറ്റാമിന്‍ കെ, ഇ,എ,സി, ബി6. തയാമിന്‍ ‍, റൈബോഫ്ളാവിന്‍ ‍, മാംഗനീസ് എന്നിവയാണ് ആരോഗ്യ ഘടകങ്ങള്‍ ‍.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കുരുമുളകിന് ശേഷിയുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിക്കുവാനും മികച്ച ഔഷധമാണ് ഇത്.

ശരീരത്തിലെ വിഷാംശത്തെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവാണ് കുരുമുളകിന്റെ ഔഷധ ഗുണങ്ങളില്‍ ഏറ്റവും പ്രത്യേകത.

അതുപോലെ നാം കഴിക്കുന്ന പോഷകാംശങ്ങളെ ശരിയായി ആഗീരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതിലും കുരുമുളകിന് കഴിവുണ്ട്.