ശരീരത്തില്‍ ഹീമോഗ്ളോബിന്‍ കുറയാന്‍ പാടില്ല

Breaking News Health

ശരീരത്തില്‍ ഹീമോഗ്ളോബിന്‍ കുറയാന്‍ പാടില്ല
ശരീരത്തിലെ ഹീമോഗ്ളോബിന്റെ അളവ് കുറയുന്നത് ഗുരുതരമായ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

എച്ച്.ബി. ഉല്‍പ്പാദനത്തിന് ഏറ്റവും അത്യാവശ്യ ഘടകമാണ് ഇരുമ്പ്. മനുഷ്യശരീരത്തിലേക്ക് നേരിട്ട് ആഗീരണം ചെയ്യപ്പെടാത്ത ഒരു ഘടകമാണ് ഇരുമ്പ്. ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുന്നത് വിറ്റാമിന്‍ സിയാണ്.

അതിനാല്‍ ഇരുമ്പ് അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി അടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് നാരങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയവയാണ്. പച്ചനിറത്തിലുള്ള ഇലവര്‍ഗ്ഗങ്ങള്‍ ‍, കരള്‍ ‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍ ‍, പയറു വര്‍ഗ്ഗങ്ങള്‍ ‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍ ‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

ഹീമോഗ്ളോബിന്റെ കുറവിന് ഏറ്റവും ഉത്തമമാണ് മാതളം. ഇതിനൊപ്പം ഓറഞ്ചുകൂടി കഴിക്കുക. ഈന്തപ്പഴവും കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എച്ച്.ബി.യുടെ അളവ് വര്‍ദ്ധിക്കും.