നേപ്പാളില്‍ പ്രമുഖ പാസ്റ്ററെ ആക്രമിച്ചു

Asia Breaking News

നേപ്പാളില്‍ പ്രമുഖ പാസ്റ്ററെ ആക്രമിച്ചു
കാഠ്മാണ്ഡു: നേപ്പാളിലെ ഫെഡറേഷന്‍ ഓഫ് നാഷണല്‍ ക്രിസ്ത്യന്‍ വക്താവും കോ-ജനറല്‍ സെക്രട്ടറിയുമായ പാസ്റ്റര്‍ സാഗര്‍ ബയ്സുവിനെ (46) ഒരു സംഘം സുവിശേഷ വിരോധികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

കഴിഞ്ഞ മാസം ഇദ്ദേഹം കാഠ്മണ്ഡുവില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നതിനു മുമ്പ് ഒരു കടയില്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ 8 പേരടങ്ങിയ ഒരു സംഘം അക്രമികള്‍ എത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടയില്‍ അക്രമികള്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

“ഇനി മുതല്‍ ചര്‍ച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയാല്‍ ബോംബു വെച്ചു തകര്‍ക്കുമെന്നും” വിളിച്ചു പറയുന്നുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ പാസ്റ്റര്‍ സാഗര്‍ അല്‍പ സമയത്തിനുശേഷം തലകറങ്ങി താഴെ വീഴുകയും ചെയ്തു. 10 മിനിറ്റിനു ശേഷം അക്രമികള്‍ രക്ഷപെട്ടു. കടയിലുള്ളവര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

പാസ്റ്റര്‍ സാഗര്‍ കാഠ്മണ്ഡുവിലെ ബുധനിക്കാന്തയിലെ അനുഗ്രഹ് വിജയ് ചര്‍ച്ചിന്റെ പാസ്റ്ററായി 23 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു. അതോടൊപ്പം നേപ്പാളില്‍ ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ എഫ് എന്‍ സി എന്റെ നേതൃസ്ഥാനത്തും പ്രവര്‍ത്തിച്ചു വരികയാണ്.

നേപ്പാളിലെ ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങള്‍ക്കെതിരായി ശക്തമായ നിലപാടുകളെടുക്കുകയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുറ്റ നേതൃത്വം നല്‍കുകയും ചെയ്യുന്നതില്‍ അസ്വസ്തത പൂണ്ടവരാണ് ആക്രമണത്തിനു പിന്നിലെന്ന് പാസ്റ്റര്‍ സാഗര്‍ പറഞ്ഞു.

2004 മുതല്‍ നേപ്പാളില്‍ ടൈഡ് മിന്സ്ട്രിയുടെ സുവിശേഷ സംപ്രേക്ഷണ റേഡിയോയും പ്രവര്‍ത്തിച്ചു വരുന്നു. രാജ്യത്തെ 19 മില്യണ്‍ ആളുകളോട് നേപ്പാളി ഭാഷയില്‍ “പ്രശാന്ത ജീവന്‍ ‍” എന്ന പേരില്‍ സുവിശേഷ പരിപാടികള്‍ നടത്തുന്നു. നിരവധി ചര്‍ച്ചുകളും സ്ഥാപിച്ചിട്ടുണ്ട്.