ഇന്തോനേഷ്യ: ലക്ഷക്കണക്കിനു ജനങ്ങള്‍ രഹസ്യമായി ക്രിസ്തുവിങ്കലേക്ക്

Asia Breaking News Top News

ഇന്തോനേഷ്യ: ലക്ഷക്കണക്കിനു ജനങ്ങള്‍ രഹസ്യമായി ക്രിസ്തുവിങ്കലേക്ക്
ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ളീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. അതായത് 260 മില്യണ്‍ ആളുകള്‍ വസിക്കുന്ന രാജ്യത്തെ 87% പേരും മുസ്ളീങ്ങളാണ്.

എന്നാല്‍ ഇവിടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അത്ഭുതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു ജനങ്ങളാണ് രഹസ്യമായി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് കടന്നുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് പെന്തക്കോസ്തു-സുവിശേഷ വിഹിത സഭകളും, പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും ശക്തി ആര്‍ജ്ജിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും സഭാ ആരാധനകള്‍ക്കും കടുത്ത നിയന്ത്രണങ്ങളും നിരോധനങ്ങളുമൊക്കെയുള്ള രാജ്യമാണ് ഇന്തോനേഷ്യ.

അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത നടപടികളും ഇസ്ളാമിക മതമൌലിക വാദികളും തീവ്രവാദികളും ക്രൈസ്തവര്‍ക്കെതിരായി ആക്രമണങ്ങള്‍ നടത്തുമ്പോഴും വിശ്വാസം ചോരാതെവണ്ണം ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിച്ചു നില്‍ക്കുകയാണ് ഇവിടത്തെ വിശ്വാസികള്‍ ‍.

അടുത്തയിടെ ചില സ്ഥലങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധി വിശ്വാസികള്‍ കൊല്ലപ്പെടുകയുണ്ടായി. കൂടാതെ വിശ്വാസത്തിന്റെ പേരില്‍ അധികാരികള്‍ ജനങ്ങളെ കള്ളക്കേസുണ്ടാക്കി ജയിലില്‍ അടയ്ക്കുന്നതും പതിവാണ്.

ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാര്‍ത്തയിലെ ജനങ്ങള്‍ 40-50 ശതമാനം വരെ ഒരു പക്ഷെ ഉടന്‍തന്നെ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരുമെന്ന സ്ഥിതിവരെയായതായി ചില ക്രൈസ്തവ സംഘടനകള്‍ നടത്തിയ രഹസ്യ സര്‍വ്വേയില്‍ അഭിപ്രായപ്പെടുന്നു.

ഇന്തോനേഷ്യയിലെ ജനങ്ങള്‍ അടുത്ത അഞ്ചു വര്‍ഷമോ പത്തു വര്‍ഷമോ കഴിഞ്ഞാല്‍ പകുതിപ്പേരും ക്രൈസ്തവരായിത്തീരുമെന്നു ഒരു പ്രമുഖ സഭയിലെ സീനിയര്‍ നേതാവ് അഭിപ്രായപ്പെട്ടതായി ബോസ് ന്യൂസ് ലൈഫ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2028-ല്‍ 130 മില്യണ്‍ ആളുകളും ക്രിസ്ത്യാനികളായിത്തീരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്തോനേഷ്യയില്‍ വിവിധ പെന്തക്കോസ്തു സഭകള്‍ കരുത്താര്‍ജ്ജിച്ചു വരികയാണ്. എതിര്‍പ്പുകളെ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് ദൈവവചനത്തിനായി ദാഹിച്ച് പുതുതായി യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നത്.