യൂറോപ്പിനെ സുവിശേഷീകരിക്കുക: ബെര്‍ലിനില്‍ 1000 പാസ്റ്റര്‍മാരും ശുശ്രൂഷകരും ഒത്തുകൂടുന്നു
ബര്‍ലിന്‍: യൂറോപ്പിനെ സുവിശേഷീകരിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 27 മുതല്‍ 30 വരെ യൂറോപ്യന്‍ സുവിശേഷ സമ്മേളനത്തിനായി ജര്‍മ്മന്‍ തലസ്ഥാന നഗരിയായ ബര്‍ലിന്‍ വേദിയാകുന്നു.
ലോക പ്രശസ്ത സുവിശേഷ സംഘടനയായ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ (ബിജിഇഎ) പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ളിന്‍ ഗ്രഹാമാണ് സുവിശേഷ സമ്മേളനത്തിന്റെ കണ്‍വീനര്‍.
56 രാജ്യങ്ങളില്‍നിന്നും ആയിരത്തോളം പാസ്റ്റര്‍മാരും ശുശ്രൂഷകരും ഒരുമിച്ചു കൂടുന്ന ഒരു വേദിയായി ഇതു മാറുമെന്ന് ബിജിഇഎ വ്യക്തമാക്കി. സമ്മേളനത്തിന്റെ പ്രധാന വിഷയം റോമര്‍ 1:6 “സുവിശേഷത്തെക്കുറിച്ച് എനിക്കി ലജ്ജയില്ല;
വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ” എന്നാണ് യേശുക്രിസ്തുവിന്റെ സുവിശേഷവും ദൈവവചനത്തിന്റെ ശക്തിയും പ്രഘോഷിക്കുക എന്നതാണ് ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ആവശ്യം.
സുവിശേഷം തങ്ങളുടെ സമൂഹങ്ങളിലേക്കും ഭൂമിയുടെ അറ്റങ്ങളിലേക്കും എത്തിക്കുന്ന യൂറോപ്പിലെ വിശ്വാസികളോടൊപ്പം വന്ന് അവരെ പ്രോത്സാഹിപ്പിക്കുന്നത് ബിജിഎയ്ക്ക് ഒരു അഭിമാനമാണ്.
ക്രിസ്തുമാര്‍ഗ്ഗത്തിന്റെ ദീര്‍ഘകാലമുള്ള അധപതനവുമായി യൂറോപ്പ് പൊരുതുന്നത് തുടരുന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാമിന് യൂറോപ്പ് സുവിശേഷീകരണത്തിന് ഒരു മുന്‍ഗണനയായി മാറ്റുകയായിരുന്നു.
മൈക്കല്‍ ഡബ്ള്യു സ്മിത്ത്, ചാരിറ്റി ഗെയ്ല്‍ എന്നിവര്‍ പ്രധാന സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും. യൂറോപ്പില്‍ ഇത്രയും വലിയൊരു പരിപാടി ബിജിഇഎ അവസാനമായി സംഘടിപ്പിച്ചത് 2000-ല്‍ ആംസ്റ്റര്‍ഡാമിലായിരുന്നു.
4 നൂറ്റാണ്ടുകള്‍ക്കു മുമ്പ് സമുദ്രം കടന്ന് അമേരിക്കയിലേക്ക് സുവിശേഷം കൊണ്ടുവന്നത് യൂറോപ്പിലെ ക്രിസ്ത്യാനികളാണ്.
ധീരരും യേശുക്രിസ്തുവില്‍ വിശ്വാസിക്കുന്നവരുമായ യൂറോപ്പിലെ വിശ്വാസികളോട് ഞാന്‍ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫ്രാങ്ക്ളിന്‍ ഗ്രഹാം പറയുന്നു.

