ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം അഫ്ഗാനിസ്ഥാനില്‍ താലിബാന് വേണ്ടെന്ന്
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ വളരെയധികം ഭീതിയോടെയാണ് കഴിയുന്നത്.
അഫ്ഗാനിസ്ഥാനില്‍ ഏതെങ്കിലുമൊരു ക്രൈസ്തവ വിശ്വാസിയുടെ സാന്നിദ്ധ്യം താലിബാന് ആഗ്രഹിക്കുന്നില്ലെന്ന് ഹാര്‍ട്ട് ഫോര്‍ ഇറാന് എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടനയുടെ വക്താവ് പറയുന്നു. ക്രിസ്ത്യാനികള്‍ അഫ്ഗാനിസ്ഥാനിലില്ല. അവര്‍ക്ക് രജിസ്ട്രേഷന് ഇല്ല എന്നാണ് അടുത്തകാലത്ത് താലിബാന് പ്രഖ്യാപിച്ചത്.
സര്‍വ്വവും നഷ്ടപ്പെട്ട് ഒളി സങ്കേതങ്ങളില്‍ രഹസ്യ ജീവിതം നയിക്കുന്ന അനേക ക്രൈസ്തവര്‍ ഇപ്പോഴും രാജ്യത്തുണ്ട്. എന്നാല്‍ പുറംലോകം കണ്ടാല്‍ ജീവന് അപകടത്തിലാകുകയോ അല്ലെങ്കില്‍ കടുത്ത പീഢനങ്ങളെ നേരിടേണ്ടതായും വരുന്നു. ഈ ദുരവസ്ഥയില്‍ അതീവ രഹസ്യമായി കഴിയുന്നവര്‍ നിരവധിയാണ്.
എന്നാല്‍ രാജ്യത്ത് ക്രൈസ്തവര്‍ ഇല്ലെന്നാണ് താലിബാന് വിശ്വസിക്കുന്നത്. എന്നാല്‍ പീഢിത ക്രൈസ്തവര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആരാധനയ്ക്കുള്ള സൌകര്യം ഒരുക്കാന്‍ സംഘടന തയ്യാറാണെന്നും അതിനുള്ള നടപടികളിലേക്കു കടന്നതായും ഹാര്‍ട്ട് ഫോര്‍ ഇറാന് പറയുന്നു.

