തുര്‍ക്കിയിലെ ഹാഗിയ സോഫിയായ്ക്കുള്ളില്‍ ബൈബിള്‍ വായിച്ചതിന് റഷ്യന്‍ ദമ്പതികള്‍ നാടുകടത്തല്‍ നേരിടുന്നു

തുര്‍ക്കിയിലെ ഹാഗിയ സോഫിയായ്ക്കുള്ളില്‍ ബൈബിള്‍ വായിച്ചതിന് റഷ്യന്‍ ദമ്പതികള്‍ നാടുകടത്തല്‍ നേരിടുന്നു

Asia Breaking News

തുര്‍ക്കിയിലെ ഹാഗിയ സോഫിയായ്ക്കുള്ളില്‍ ബൈബിള്‍ വായിച്ചതിന് റഷ്യന്‍ ദമ്പതികള്‍ നാടുകടത്തല്‍ നേരിടുന്നു

തുര്‍ക്കിയിലെ ഈസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയാ സോഫിയായ്ക്കുള്ളില്‍ ബൈബിള്‍ വാക്യങ്ങള്‍ വായിച്ചതിന് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് വിവാഹിതരായ റഷ്യന്‍ ദമ്പതികളെ തുര്‍ക്കിയില്‍നിന്നും നാടുകടത്തുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നു.

35 കാരിയായ വിക്ടോറിയ സെര്‍ജിയോസ്ന ഫിലാനോവയേയും ഇഗോര്‍ ആന്‍ഡ്രിയോവിച്ച് ഫിലോനോവിനെയും ഹാഗിയ പരിസരത്തുനിന്നും കൊണ്ടുപോവുകയും വിദ്വേഷമോ ശത്രുതയോ വളര്‍ത്തിയതിന് അന്വേഷണം നേരിടുകയും ചെയ്യനന്നതായി ദി മോസ്കോ ടൈംസ് പറയുന്നു.

തുര്‍ക്കി പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 216 പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്.

ഇരുവരും നിശ്ശബ്ദമായി വായിച്ചിരുന്നോ അതോ ഉറക്കെ വായിച്ചിരുന്നോ എന്നു വ്യക്തമല്ല. എന്നിരുന്നാലും മ്യൂസിയം വിഭാഗത്തില്‍ ബൈബിള്‍ വായന നിരോധിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് ഫിലോനോവ പോലീസിനോട് പറഞ്ഞു.

ബൈസെന്റൈന്‍ സാമ്രാജ്യത്തിനു കീഴില്‍ ഒരു കത്തീഡ്രലായാണ് ഹാഗിയാ സോഫിയ പണികഴിപ്പിച്ചത്.

1453-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഓട്ടോമന്‍ സൈന്യത്തിന് കീഴടങ്ങിയതിനുശേഷം ഇത് ഒരു പള്ളിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.

1934-ല്‍ മുസ്തഫ കെമാന്‍ ഒരു മ്യൂസിയമാക്കി മാറ്റി. 2020-ല്‍ പ്രസിഡന്റ് റജുബ്തായി ഇത് ഒരു പള്ളിയായി പുനസ്ഥാപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.