മൊസാമ്പിക്കില്‍ രണ്ടു ക്രൈസ്തവരെ തലയറുത്തുകൊന്നു

മൊസാമ്പിക്കില്‍ രണ്ടു ക്രൈസ്തവരെ തലയറുത്തുകൊന്നു

Africa Breaking News

മൊസാമ്പിക്കില്‍ രണ്ടു ക്രൈസ്തവരെ തലയറുത്തുകൊന്നു

കാബോ ഡെല്‍ഗാഡോ: ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാമ്പിക്കില്‍ യാത്രികാരായ രണ്ടു ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കഴുത്തറത്തു കൊലപ്പെടുത്തി.

വടക്കന്‍ മൊസാമ്പിക്കില്‍ കാബോഡെല്‍ഗാഡോയിലെ മകോമിയ ജില്ലയില്‍ നോവ ഡാംബസിയ ഗ്രാമത്തിലാണ് ജൂലൈ 30-ന് ദാരുണമായ അരുംകൊല നടന്നത്. ഒരു മിനി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ക്രൈസ്തവരെ പതിയിരുന്നു വെടിവെച്ചശേഷം കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു.

സെഭവത്തിനു പിന്നില്‍ അല്‍ ‍-ഷബാബ് എന്ന ഇസ്ളാമിക തീവ്രവാദി സംഘടനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തിനുശേഷം ഐഎസ് മൊസാമ്പിക്കിന്റെ തന്നെ അറിയിപ്പ് സോഷ്യല്‍ മീഡിയായില്‍ വന്നു. സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയില്‍ ഖലീഫയുടെ പടയാളികള്‍ രണ്ടു ക്രൈസ്തവരെ വെടിവെച്ച്, കഴുത്തറത്ത് കൊന്നു എന്നാണ് അറിയിപ്പ്.

2017 മുതല്‍ ഇസ്ളാമിക തീവ്രവാദികള്‍ കാബോഡെല്‍ഗാഡോ ഏരിയായില്‍ താവളമടിച്ച് നിയന്ത്രണം ഏറ്റെടുത്തു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

ഭീതിയുടെ മേഖല എന്നാണ് ഇവിടം അറിയപ്പെടുന്നത്. ക്രൈസ്തവരെയും പുരോഗമന വാദികളായ മുസ്ളീങ്ങളെയും അതിക്രൂരമായി കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധിയുള്ള മേഖലയാണിവിടെ.

മുമ്പും സമാനമായി ക്രൈസ്തവരെ കൊലപ്പെടുത്തിയതിനുശേഷം വാര്‍ത്തയാക്കുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.